admin

admin's picture

എന്റെ പ്രിയഗാനങ്ങൾ

  • വീണേ വീണേ വീണക്കുഞ്ഞേ

    വീണേ..  വീണേ...  

    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ (2)
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    കൊഞ്ചടീ കൊഞ്ചടി വായ്ത്താരി 
    വീണേ വീണേ വീണക്കുഞ്ഞേ
    എന്‍നെഞ്ചിലെ താളത്തിന്‍ കണ്ണേ നീ... 

    ഇങ്കുവേണ്ടേ ഇങ്കിങ്കു വേണ്ടേ
    ഉമ്മവേണ്ടേ പൊന്നുമ്മ വേണ്ടേ
    തങ്കക്കുടത്തിന്റെ നാവും ദോഷം തീരാന്‍
    അമ്മ പാടാം നാവൂറ് പാട്ട്
    തോളുമ്മേലേറ്റി തൊട്ടിലാട്ടി
    തോരെത്തോരെ ആരാരോ പാടാം
    നീയുറങ്ങിയാലോ മിണ്ടാതെ.. അനങ്ങാതെ.. 
    മിണ്ടാതെ അനങ്ങാതെ
    നിന്നെയും നോക്കിയിരിക്കും 
    നിന്നെയും നോക്കിയിരിക്കും
    (വീണേ..  വീണേ...)

    കിങ്ങിണിയും പൊന്നരഞ്ഞാണും 
    നിന്നുടലില്‍ നല്ലലങ്കാരം
    പിച്ച നടന്നു നീ കൈകൊണ്ടെത്തുന്നതെല്ലാം
    തട്ടിവീഴ്ത്തും തായാട്ടുകുട്ടി
    വാശിയിലച്ഛന്‍ ചാരത്തെത്തി
    കണ്മിഴിച്ചു കോപിച്ചു നില്‍ക്കേ
    നീ കരഞ്ഞുപൊയാല്‍ പൂവേ നീ...തളരാതെ
    പൂവേ നീ തളരാതെ
    നിന്നെ ഞാന്‍ വാരിപ്പുണരും
    നിന്നെഞാന്‍ വാരിപ്പുണരും
    (വീണേ..  വീണേ...)

     

  • താജ്മഹൽ നിർമ്മിച്ച

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ഹൈമവത ഭൂമിയിലെ
    അശ്രുവാഹിനീ തടത്തില്‍
    മോഹഭംഗങ്ങള്‍ കൊണ്ടവിടുന്നു തീര്‍ത്തൊരാ
    മൂകാനുരാഗ കുടീരത്തില്‍
    ഒരു കണ്ണീരിന്നുറവയായ് ഒഴുകുകയാണിന്നും
    എന്നിലെ ദുഃഖവും ഞാനും
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

    ആ നല്ല ചന്ദ്രമദരാത്രികളില്‍
    അംശുമാലിനീതടത്തില്‍
    ആദ്യരോമാഞ്ചങ്ങള്‍ പൊതിഞ്ഞു ഞാനാരുടെ
    ആലിംഗനങ്ങളില്‍ മയങ്ങി
    അതിന്‍ സ്വര്‍ഗ്ഗാനുഭൂതികളെ തഴുകുകയാണെന്റെ
    സ്വപ്നവും ദാഹവും ഞാനും

    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ
    ഷാജഹാന്‍ ചക്രവര്‍ത്തീ
    അങ്ങയെ പ്രേമവിരഹിണികള്‍ ഞങ്ങള്‍
    അനുസ്മരിപ്പൂ നിത്യതപസ്വിനികള്‍
    താജ്മഹല്‍ നിര്‍മ്മിച്ച രാജശില്‍പ്പീ

  • അനുഭൂതി പൂക്കും - F

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം
    കരളിന്റെയുള്ളിലോ കാവ്യം ?

    അറിയാതെ നീയെന്റെ ഹൃദയമാം വേണുവിൽ
    അനുരാഗ സംഗീതമായീ
    മധുരമെൻ മൗനവും പാടി

    അഴകിന്റെ പൂർണ്ണിമ മിഴികളിൽ വിരിയുമ്പോൾ
    നീയെന്റെ ജീവനായ്‌ തീരും

    (അനുഭൂതി..പാടി)

    ഉള്ളം നിറയും ഋതുകാന്തിയായ്‌ നീ
    ഇന്നെൻ കിനാവിൽ തുടിച്ചു
    കളഭം പൊഴിയും ചന്ദ്രോദയം പോൽ
    നീയെന്റെ ഉള്ളിൽ വിരിഞ്ഞു

    മൃദുതരമുതിരും സുരഭില രാവിൻ കതിരായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..പാടി)

    മിഴിയിൽ തെളിയും നിറമുള്ള വാനിൽ
    ഒരു രാജഹംസം പറന്നു
    പറയാൻ വൈകും ഒരുവാക്കിനുള്ളിൽ
    അഭിലാഷമധുരം കിനിഞ്ഞൂ
    മധുരിതമുണരും തരളിത മലരിൻ മൊഴിയായ്‌
    നീയെൻ പുണ്യം പോലേ

    (അനുഭൂതി..തീരും)

    അനുഭൂതി പൂക്കും നിൻ മിഴികളിൽ നോക്കി ഞാൻ
    വെറുതെയിരുന്നേറെ നേരം കരളിന്റെയുള്ളിലോ കാവ്യം

  • നീലക്കടമ്പുകളിൽ നീലക്കൺപീലികളിൽ

     

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    പുലരൊളിയില്‍ പൊന്‍ കതിരൊളിയില്‍ കുവലയമുകുളം പോലെ (2)
    കളഭ കുറിയോടെ പാതി വിരിഞ്ഞ ചിരിയോടെ
    വ്രീളാവതിയായ്‌ എകാകിനിയായ്‌ പോരൂ നീ.. നീ.. നീ..
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    കരിമിഴിയില്‍ പൂങ്കവിളിണയില്‍ രാഗ പരാഗവുമായി (2)
    ഉഷസ്സിന്‍ സഖിയായി സ്വര്‍ണവെയിലിന്‍ തുകില്‍ ചാര്‍ത്തി
    പ്രേമോല്‍സുകയായ് പനിനീര്‍ കണമായ്‌ പോരൂ നീ.. നീ.. നീ..

    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍
    ഏതപൂര്‍വ്വ ചാരുത ഏതപൂര്‍വ്വ നീലിമ
    നീലക്കടമ്പുകളില്‍ നീലക്കണ്‍ പീലികളില്‍

    --------------------------------------------------------------------

  • മൂവന്തി താഴ്വരയിൽ

    മൂവന്തി താഴ്‌വരയിൽ വെന്തുരുകും വിൺസൂര്യൻ
    മുന്നാഴി ചെങ്കനലായ് നിന്നുലയിൽ വീഴുമ്പോൾ..
    ഒരു തരി പൊൻതരിയായ് നിൻ ഹൃദയം നീറുന്നു
    നിലാവല കൈയ്യാൽ നിന്നെ വിലോലമായ് തലോടിടാം..
    ആരാരിരം..

    ഇരുളുമീ ഏകാന്തരാവിൽ
    തിരിയിടും വാർത്തിങ്കളാക്കാം..
    മനസ്സിലെ മൺകൂടിനുള്ളിൽ
    മയങ്ങുന്ന പൊൻ‌വീണയാക്കാം..
    ഒരു മുളംതണ്ടായ് നിൻ ചുണ്ടത്തെ നോവുന്ന പാട്ടിന്റെ
    ഈണങ്ങൾ ഞാനേറ്റു വാങ്ങാം
    ഒരു കുളിർതാരാട്ടായ് നീ വാർക്കും കണ്ണീരിൻ കാണാപ്പൂ
    മുത്തെല്ലാം എന്നുള്ളിൽ കോർക്കാം...

    കവിളിലെ കാണാനിലാവിൽ
    കനവിന്റെ കസ്തൂരി ചാർത്താം...
    മിഴിയിലെ ശോകാർദ്രഭാവം
    മധുരിയ്ക്കും ശ്രീരാഗമാക്കാം..
    എരിവെയിൽ ചായും നിൻ മാടത്തിൻ മുറ്റത്തെ
    മന്ദാരക്കൊമ്പത്തു മഞ്ഞായ് ഞാൻ മാറാം..
    കിനാവിന്റെ കുന്നികുരുത്തോല പന്തൽ മെനഞ്ഞിട്ട്
    മംഗല്യത്താലിയും ചാർത്താം...

    .

  • അകലെ അകലെ നീലാകാശം

    അകലെ....അകലെ... നീലാകാശം
    ആ ആ ആ.... 
    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

    പാടിവരും നദിയും കുളിരും
    പാരിജാത മലരും മണവും
    ഒന്നിലൊന്നു കലരും പോലെ
    നമ്മളൊന്നായലിയുകയല്ലേ 
    (അകലെ... )

    നിത്യസുന്ദര നിർവൃതിയായ് നീ
    നിൽക്കുകയാണെന്നാത്മാവിൽ
    വിശ്വമില്ലാ നീയില്ലെങ്കിൽ
    വീണടിയും ഞാനീ മണ്ണിൽ

    അകലെ അകലെ നീലാകാശം
    അലതല്ലും മേഘതീർഥം
    അരികിലെന്റെ ഹൃദയാകാശം
    അലതല്ലും രാഗതീർഥം
    അകലേ...നീലാകാശം

  • വീണേ നിന്നെ മീട്ടാൻ

    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

    വീണേ നിന്നെ മീട്ടാൻ (പു)

    പിന്നിൽ തുളുമ്പുന്ന കുടവും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും
    പിന്നിൽ തുളുമ്പുന്ന കുടവും
    മുന്നിൽ മുറുകുന്ന ശ്രുതിയും (പു)

    നാണം കുളിരലനെയ്യും
    നാണം കുളിരലനെയ്യും
    എന്നിലായിരം ഗാനങ്ങൾ വിടരും (സ്ത്രീ)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ (പു)

    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം
    നാദം വിതുമ്പുന്ന വിരലിൽ
    ഞാനാ സ്വരജതിയൊഴുകാം (സ്ത്രീ)

    താളം അതിലൊരു മേളം
    താളം അതിലൊരു മേളം
    തമ്മിൽ വേറിടാനാവാത്ത രാഗം (പു)
    ആ ആ ആ ആ

    വീണേ നിന്നെ മീട്ടാൻ
    വീണ്ടും നെഞ്ചിൽ മോഹം (പു)

    ഞാനീ മാറിലേറും
    താനേ വീണുറങ്ങാം (സ്ത്രീ)

    വിരലിൽ വിളയും സ്വരമായ് പോരൂ (പു)

    ധസധ പധപ ഗപഗ സരിഗാ രിഗപസാ (സ്ത്രീ)

  • നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ

    നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ
    നിന്നെ പ്രതീക്ഷിച്ചു നിന്നു..
    ഒരു കൃഷ്ണതുളസിക്കതിരുമായ് നിന്നെ ഞാൻ
    എന്നും പ്രതീക്ഷിച്ചു നിന്നു..
    നീയിതു കാണാതെ പോകയോ..
    നീയിതു ചൂടാതെ പോകയോ...

    ആഷാഢമാസ നിശീഥിനിതൻ വന സീമയിലൂടെ ഞാൻ
    ആരും കാണാതെ.. കാറ്റും കേൾക്കാതെ..
    എന്നെയും തേടി വരുന്നൂ എന്റെ മൺകുടിൽ തേടി വരുന്നൂ...
    നീയിതു കാണാതെ പോകയോ...
    നീയിതു ചൂടാതെ പോകയോ ...


    ലാസ്യ നിലാവിന്റെ ലാളനമേറ്റു ഞാൻ ഒന്നു മയങ്ങീ...
    കാറ്റും കാണാതെ.... കാടും ഉണരാതെ...
    എന്റെ ചാരത്തു വന്നൂ...
    എന്റെ പ്രേമ നൈവേദ്യമണിഞ്ഞൂ...
    നീയിതു കാണാതെ പോകയോ....
    നീയിതു ചൂടാതെ പോകയോ...

  • കായാമ്പൂ കണ്ണിൽ വിടരും

    കായാമ്പൂ കണ്ണിൽ വിടരും
    കമലദളം കവിളിൽ വിടരും
    അനുരാഗവതീ നിൻ ചൊടികളിൽ
    നിന്നാലിപ്പഴം പൊഴിയും
    (കായാമ്പൂ..)

    പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
    പുഴയുടെ ഏകാന്ത പുളിനത്തിൽ 
    നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
    നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
    ഞാനിറങ്ങീ 
    (കായാമ്പൂ..)

    നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
    നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
    നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
    എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
    കെട്ടിയിട്ടു
    (കായാമ്പൂ...)

  • ഒറ്റക്കമ്പി നാദം മാത്രം മൂളും

    ഒറ്റക്കമ്പിനാദം മാത്രം മൂളും വീണാഗാനം ഞാൻ
    ഏകഭാവമേതോ താളം, മൂകരാഗ ഗാനാലാപം
    ഈ ധ്വനിമണിയിൽ, ഈ സ്വരജതിയിൽ
    ഈ വരിശകളിൽ..........

    (ഒറ്റക്കമ്പി...)

    നിൻ വിരൽത്തുമ്പിലെ വിനോദമായ് വിളഞ്ഞീടാൻ
    നിന്റെയിഷ്‌ടഗാനമെന്ന പേരിലൊന്നറിഞ്ഞീടാൻ
    എന്നും ഉള്ളിലെ ദാഹമെങ്കിലും....

    (ഒറ്റക്കമ്പി...)

    നിന്നിളം മാറിലെ വികാരമായലിഞ്ഞീടാൻ
    നിൻ മടിയിൽ വീണുറങ്ങിയീണമായുണർന്നീടാൻ
    എന്റെ നെഞ്ചിലെ മോഹമെങ്കിലും....

    (ഒറ്റക്കമ്പി...)

Entries

Post datesort ascending
Film/Album ഉമ്മ Mon, 28/03/2011 - 17:13
Film/Album ആന വളർത്തിയ വാനമ്പാടി Mon, 28/03/2011 - 13:40
Film/Album ക്രിസ്തുമസ് രാത്രി Mon, 28/03/2011 - 13:37
Film/Album കണ്ടംബെച്ച കോട്ട് Mon, 28/03/2011 - 13:34
Film/Album ഉമ്മിണിത്തങ്ക Sun, 27/03/2011 - 19:26
Film/Album അരപ്പവൻ Sun, 27/03/2011 - 19:24
Film/Album ജ്ഞാനസുന്ദരി Sun, 27/03/2011 - 19:15
Film/Album സ്നേഹദീപം Sun, 27/03/2011 - 18:56
Film/Album അഞ്ചു സുന്ദരികൾ Sun, 27/03/2011 - 13:46
Film/Album അപരാധിനി Sun, 27/03/2011 - 13:39
Film/Album കൊടുങ്ങല്ലൂരമ്മ Sun, 27/03/2011 - 13:36
Film/Album വെളുത്ത കത്രീന Sun, 27/03/2011 - 13:36
Film/Album അഗ്നിപരീക്ഷ Sun, 27/03/2011 - 13:34
Film/Album അദ്ധ്യാപിക Sun, 27/03/2011 - 13:33
Film/Album മാർത്താണ്ഡവർമ്മ ബുധൻ, 23/03/2011 - 19:25
Film/Album സ്വിമ്മിംഗ് പൂൾ ചൊവ്വ, 08/03/2011 - 13:12
Film Certificates A Sat, 01/01/2011 - 21:34
പേജ് Terms of Use Mon, 20/12/2010 - 09:18
പേജ് പിന്നണിയിൽ Sun, 19/12/2010 - 12:52
Lyric nenmEnivaakappoongkaavil ninnoru Sat, 02/10/2010 - 09:12
Film/Album Kochu kochu santhoshangal വ്യാഴം, 22/07/2010 - 09:00
Lyric വിലാസലോലുപയായി Mon, 06/07/2009 - 08:57
Lyric azOkapoorNNima viTarum vaanam Sat, 28/02/2009 - 00:37
Film/Album www.aNukuTumbam.com വെള്ളി, 27/02/2009 - 08:31
Artists കാനായി കുഞ്ഞിരാമൻ ബുധൻ, 25/02/2009 - 22:19
Film/Album തൊമ്മനും മക്കളും Mon, 16/02/2009 - 19:07
Film/Album തളിരുകൾ Sun, 15/02/2009 - 18:45
Film/Album ശീലാവതി Sun, 15/02/2009 - 18:44
Film/Album രമണൻ Sun, 15/02/2009 - 18:44
Film/Album തിലോത്തമ Sun, 15/02/2009 - 18:28
Film/Album സ്ഥാനാർത്ഥി സാറാമ്മ Sun, 15/02/2009 - 18:27
Film/Album പൂച്ചക്കണ്ണി Sun, 15/02/2009 - 18:25
Film/Album മേയർ നായർ Sun, 15/02/2009 - 18:24
Film/Album കരുണ Sun, 15/02/2009 - 18:21
Film/Album കനകച്ചിലങ്ക Sun, 15/02/2009 - 18:21
Film/Album കള്ളിപ്പെണ്ണ് Sun, 15/02/2009 - 18:20
Film/Album കടമറ്റത്തച്ചൻ (1966) Sun, 15/02/2009 - 18:19
Film/Album ജയിൽ Sun, 15/02/2009 - 18:19
Film/Album അനാർക്കലി Sun, 15/02/2009 - 18:17
Film/Album സർപ്പക്കാട് Sun, 15/02/2009 - 18:16
Film/Album ശകുന്തള Sun, 15/02/2009 - 18:14
Film/Album ചേട്ടത്തി Sun, 15/02/2009 - 18:09
Film/Album തച്ചോളി ഒതേനൻ Sun, 15/02/2009 - 18:03
Film/Album പഴശ്ശിരാജ Sun, 15/02/2009 - 18:00
Film/Album കുട്ടിക്കുപ്പായം Sun, 15/02/2009 - 17:58
Film/Album അയിഷ Sun, 15/02/2009 - 17:52
Film/Album അന്ന Sun, 15/02/2009 - 17:51
Film/Album സത്യഭാമ Sun, 15/02/2009 - 17:49
Film/Album കടലമ്മ Sun, 15/02/2009 - 17:46
Film/Album ഡോക്ടർ Sun, 15/02/2009 - 17:46

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
സൂര്യ വെള്ളി, 15/01/2021 - 19:48 Comments opened
ടൂർണ്ണമെന്റ് വെള്ളി, 15/01/2021 - 19:48 Comments opened
മനേഷ് കൃഷ്ണൻ വെള്ളി, 15/01/2021 - 19:48 Comments opened
രൂപ മഞ്ജരി വെള്ളി, 15/01/2021 - 19:48 Comments opened
മനോജ് വെള്ളി, 15/01/2021 - 19:48 Comments opened
ഷാംദത്ത് എസ് എസ് വെള്ളി, 15/01/2021 - 19:48 Comments opened
ജിജോ ആന്റണി വെള്ളി, 15/01/2021 - 19:48 Comments opened
അനൽ അരശ് വെള്ളി, 15/01/2021 - 19:48 Comments opened
ഷഫീർ സേട്ട് വെള്ളി, 15/01/2021 - 19:48 Comments opened
സോൾട്ട് & പെപ്പർ വെള്ളി, 15/01/2021 - 19:48 Comments opened
ശ്യാം പുഷ്കരൻ വെള്ളി, 15/01/2021 - 19:48 Comments opened
നിലാ നിലാ (D) വെള്ളി, 15/01/2021 - 19:48 Comments opened
പ്രഭുദേവ വെള്ളി, 15/01/2021 - 19:48 Comments opened
ജെനീലിയ ഡിസൂസ വെള്ളി, 15/01/2021 - 19:48 Comments opened
ഉറുമി വെള്ളി, 15/01/2021 - 19:48 Comments opened
ഡാനി വെള്ളി, 15/01/2021 - 19:48 Comments opened
കബനീനദി ചുവന്നപ്പോൾ വെള്ളി, 15/01/2021 - 19:48 Comments opened
കരയിലേക്ക് ഒരു കടൽ ദൂരം വെള്ളി, 15/01/2021 - 19:48 Comments opened
മഹേഷ് നാരായണൻ വെള്ളി, 15/01/2021 - 19:48 Comments opened
കെ സച്ചിദാനന്ദൻ വെള്ളി, 15/01/2021 - 19:48 Comments opened
ഹേയ്യോ വെള്ളി, 15/01/2021 - 19:48 Comments opened
മായ വെള്ളി, 15/01/2021 - 19:48 Comments opened
ഒറ്റക്കൈയ്യൻ വെള്ളി, 15/01/2021 - 19:48 Comments opened
മനസ്സിൻ മുറിയുടെ വെള്ളി, 15/01/2021 - 19:48 Comments opened
മുരളി മോഹൻ വെള്ളി, 15/01/2021 - 19:48 Comments opened
ഷോബി തിലകൻ വെള്ളി, 15/01/2021 - 19:48 Comments opened
അനീഷ് ഉപാസന വെള്ളി, 15/01/2021 - 19:48 Comments opened
ദിനേശ് ബാബു വെള്ളി, 15/01/2021 - 19:48 Comments opened
ജെ സി ഡാനിയൽ അവാർഡ് വെള്ളി, 15/01/2021 - 19:48 Comments opened
രാഗവതി പ്രിയരുചിരവതി വെള്ളി, 15/01/2021 - 19:48 Comments opened
ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം വെള്ളി, 15/01/2021 - 19:48 Comments opened
മൗനം രാഗം മനസ്സോ വാചാലം വെള്ളി, 15/01/2021 - 19:48 Comments opened
കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി വെള്ളി, 15/01/2021 - 19:48 Comments opened
പ്രശാന്ത് വെള്ളി, 15/01/2021 - 19:48 Comments opened
പെരുന്തച്ചൻ വെള്ളി, 15/01/2021 - 19:48 Comments opened
എച്ച് എസ് കൃഷ്ണസ്വാമി വെള്ളി, 15/01/2021 - 19:48 Comments opened
മാർക്കസ് ബാർട്ലി വെള്ളി, 15/01/2021 - 19:48 Comments opened
വി ഗോവിന്ദൻ‌കുട്ടി വെള്ളി, 15/01/2021 - 19:48 Comments opened
ഇ എം മാധവൻ വെള്ളി, 15/01/2021 - 19:48 Comments opened
ഗാന്ധിക്കുട്ടൻ വെള്ളി, 15/01/2021 - 19:48 Comments opened
സി ഇ ബാബു വെള്ളി, 15/01/2021 - 19:48 Comments opened
എ ടി അബു വെള്ളി, 15/01/2021 - 19:48 Comments opened
എം കെ മുരളീധരൻ വെള്ളി, 15/01/2021 - 19:48 Comments opened
മഹേഷ് വെള്ളി, 15/01/2021 - 19:48 Comments opened
മുരളി ടി വി വെള്ളി, 15/01/2021 - 19:48 Comments opened
കെ കൃഷ്ണൻകുട്ടി വെള്ളി, 15/01/2021 - 19:48 Comments opened
കലാമണ്ഡലം വി സത്യഭാമ വെള്ളി, 15/01/2021 - 19:48 Comments opened
വാസൻ വെള്ളി, 15/01/2021 - 19:48 Comments opened
സിദ്ദിക്ക് വെള്ളി, 15/01/2021 - 19:48 Comments opened
താ‍മരക്കണ്ണനുറങ്ങേണം - M വെള്ളി, 15/01/2021 - 19:48 Comments opened

Pages