കായാമ്പൂ കണ്ണിൽ വിടരും

കായാമ്പൂ കണ്ണിൽ വിടരും
കമലദളം കവിളിൽ വിടരും
അനുരാഗവതീ നിൻ ചൊടികളിൽ
നിന്നാലിപ്പഴം പൊഴിയും
(കായാമ്പൂ..)

പൊന്നരഞ്ഞാണം ഭൂമിക്കു ചാർത്തും
പുഴയുടെ ഏകാന്ത പുളിനത്തിൽ 
നിൻ മൃദുസ്മേരത്തിൻ ഇന്ദ്രജാലം കണ്ടു
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ
നിത്യ വിസ്മയവുമായ്‌ ഞാനിറങ്ങീ - സഖീ
ഞാനിറങ്ങീ 
(കായാമ്പൂ..)

നിന്നെക്കുറിച്ചു ഞാൻ പാടിയ പാട്ടിന്‌
നിരവധി ഓളങ്ങൾ ശ്രുതിയിട്ടു
നിൻ മനോരാജ്യത്തെ നീലക്കടമ്പിൽ നീ
എന്റെയീ കളിത്തോണി കെട്ടിയിട്ടു - സഖീ
കെട്ടിയിട്ടു
(കായാമ്പൂ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7.16667
Average: 7.2 (6 votes)
Kaayamboo Kannilvidarum