ആയിരം പാദസരങ്ങൾ

ആയിരം പാദസരങ്ങൾ കിലുങ്ങി
ആലുവാപ്പുഴ പിന്നെയുമൊഴുകി
ആരും കാണാതെ ഓളവും തീരവും
ആലിംഗനങ്ങളിൽ മുഴുകീ .. മുഴുകീ ..
( ആയിരം..)

ഈറനായ നദിയുടെ മാറിൽ
ഈ വിടർന്ന നീർക്കുമിളകളിൽ
വേർ‌പെടുന്ന വേദനയോ വേറിടുന്ന നിർവൃതിയോ
ഓമലേ .. ആരോമലേ ..
ഒന്നു ചിരിക്കൂ ഒരിക്കൽ കൂടി ..
( ആയിരം..)

ഈ നിലാവും ഈ കുളിർകാറ്റും
ഈ പളുങ്കു കൽപ്പടവുകളും
ഓടിയെത്തും ഓർമ്മകളിൽ ഓമലാളിൻ ഗദ്ഗദവും
ഓമലേ .. ആരോമലേ ..
ഒന്നുചിരിക്കൂ ഒരിക്കൽ കൂടി
( ആയിരം..)

xCi233VNrbY