ഹേയ്യോ

ഹേയ്യോ ഹേയ്യോ ഹേയ്യോ
എവരിബഡി സേ ഹേയ്യോ
പുട്ട് യുവർ ഹാൻഡ്സ് ടുഗതർ സേ ഹേയ്യോ
സേ ഹേയ്യി യേയി യോ
തനന ധീം തന ധീം തന നടകളിൽ
തകിട ധീം തക ധീം തക ലഹരിയിൽ
മധുര സുന്ദര സുന്ദര മത്സരത്തിന്റെ താളം
അതിരുകൾ ഉള്ള കണക്കിനുമപ്പുറം
അതിരു മാഞ്ഞു മറഞ്ഞൊരു സൗഹൃദം
മനസ്സിൽ ഉത്സവമുള്ളൊരു സംഗമത്തിന്റെ മേളം

ഇടനെൻക്ജം കൊട്ടും ധുംധുഭി
ചടുലനടനച്ചുവടോ പങ്കിടാം
പടപൊരുതുവാൻ സടകുടയണ വീറോടെ വാ...

ഹേയ്യോ ഹേയ്യോ ഹേയ്യോ
എവരിബഡി സേ ഹേയ്യോ
പുട്ട് യുവർ ഹാൻഡ്സ് ടുഗതർ സേ ഹേയ്യോ
സേ ഹേയ്യി യേയി യോ (2)

തനന ധീം തന ധീം തന നടകളിൽ
തകിട ധീം തക ധീം തക ലഹരിയിൽ
മധുര സുന്ദര സുന്ദര മത്സരത്തിന്റെ താളം

അരികെ അരികെ കവിളൊന്നു ചോക്കുന്ന
പനിമലരിവളരികെ
അഴകേ അഴകേ മണമേറ്റുവാങ്ങുന്ന
കാറ്റിനു നിന്നരികേ
അകലേ അകലേ കുഴലൂതി മൂളുന്ന
കോകിലകാകളിയേ
വെറുതേ വെറുതേ കളിയാക്കി ഞാനൊന്നു
കൂടെ വരാം കിളിയേ
വാനം മുട്ടും വാശിയിൽ മധുര
വരിയിൽ പാടി ചന്തമേ
ഇണക്കണ്ണുമായ് വിളിക്കുന്നുവോ
നീയെന്നെ...

ഹേയ്യോ ഹേയ്യോ ഹേയ്യോ
എവരിബഡി സേ ഹേയ്യോ
പുട്ട് യുവർ ഹാൻഡ്സ് ടുഗതർ സേ ഹേയ്യോ
സേ ഹേയ്യി യേയി യോ (2)

കനവേ കനവേ പുതുമോടിയോടെ
ജസ്റ്റ് പ്ലേ ആന്റ് പ്ലേ ആന്റ് പ്ലേ
കനകം വിളയേ കൊയ്യുന്നപോലെ
ജസ്റ്റ് പ്ലേ ബട്ട് നോ റീപ്ലേ
പതിയേ പതിയേ പതിരൊന്നു മാറ്റി
ജസ്റ്റ് പ്ലേ പ്ലേ ആന്റ് പ്ലേ
നിറയേ നിറയേ കതിരൊന്നു ചൂടി
ജസ്റ്റ് പ്ലേ ബട്ട് നോ റീപ്ലേ
വീണ്ടും വീണ്ടും ജീവിതം
വിജയ വഴികൾ താണ്ടും നേരമോ
കണിപ്പൊന്നിനായ് കിതച്ചില്ലയോ
നീ താനേ...

ഹേയ്യോ ഹേയ്യോ ഹേയ്യോ
എവരിബഡി സേ ഹേയ്യോ
പുട്ട് യുവർ ഹാൻഡ്സ് ടുഗതർ സേ ഹേയ്യോ
സേ ഹേയ്യി യേയി യോ (2)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
heyyo

Additional Info