രൂപ മഞ്ജരി

Roopa Manjari

തെന്നിന്ത്യൻ ചലച്ചിത്ര നടി. 1990-ൽ ബാംഗ്ലൂരിലെ ഒരു തമിഴ് കുടുംബത്തിൽ ജനിച്ചു. മോഡലിംങ്ങിലൂടെയാണ് രൂപ മഞ്ജരി സിനിമയിലെത്തുന്നത്. 2009-ൽ  Thiru Thiru Thuru Thuru എന്ന തമിഴ് സിനിമയിൽ നായികയായാണ് രൂപയുടെ തുടക്കം. നിരുപക പ്രശംസ നേടുകയും  സാമ്പത്തികമായി വിജയിയ്ക്കുകയു ചെയ്ത ചിത്രമായിരുന്നു അത്.  രൂപ മഞ്ജരിയുടെ രണ്ടാമത്തെ ചിത്രം മലയാളത്തിലായിരുന്നു. ലാൽ നിർമ്മാതാവായ ടൂർണ്ണമെന്റ്- ൽ നായികയായിട്ടായിരുന്നു മലയാള സിനിമയിലേയ്ക്കുള്ള പ്രവേശം. തുടർന്ന് മല്ലു സിംഗ്, ഐ ലൗ മി എന്നീ ചിത്രങ്ങളിൽ കൂടി മലയാളത്തിൽ അഭിനയിച്ചു. തമിഴിൽ Naan, Yaamirukka Bayamey എന്നിവയടക്കം പത്തോളം തമിഴ് സിനിമകളിൽ കൂടി രൂപ മഞ്ജരി അഭിനയിച്ചിട്ടുണ്ട്.