കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി

കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി
നിന്‍ മഞ്ജുവദനം കല്‍ഹാരമാക്കി
രതിലോലലോലം നീപുഞ്ചിരിച്ചു
അവികലമൊരു കാവ്യം ആത്മാവിലൊഴുകി
കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി

ചന്ദനചന്ദ്രന്‍ പൂവാടനീര്‍ത്തി
ഈരമ്യഭുവനം പാലാഴിയാക്കി
അതിലോലലോലം എന്നെവിളിച്ചു
അനുപമമൊരുഗാനം അകതാരിലൊഴുകി
ചന്ദനചന്ദ്രന്‍ പൂവാടനീര്‍ത്തി

ഇന്ദീവരങ്ങള്‍ താലങ്ങളായ്
താനേതരംഗങ്ങള്‍ താളങ്ങളായ് (2)
ഹേമാംബുജങ്ങള്‍ കലശങ്ങളേന്തി
അഭിലാഷഹംസം അഴകലയില്‍ നീന്തി
അവികലമൊരു കാവ്യം ആത്മാവില്‍ ഒഴുകി
കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി
ചന്ദനചന്ദ്രന്‍ പൂവാടനീര്‍ത്തി

ചിന്താശതങ്ങള്‍ ഓളങ്ങളായ്
ആശാവിഹംഗങ്ങള്‍ ഓടങ്ങളായ്
കേളീവനങ്ങള്‍ മണിമാലചൂടി
അനുഭൂതിയേതോ അമരലയം നേടി
അനുപമമൊരു ഗാനം അകതാരിലൊഴുകി
കുങ്കുമസൂര്യന്‍ രാഗാംശുചാര്‍ത്തി
ചന്ദനചന്ദ്രന്‍ പൂവാടനീര്‍ത്തി

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kunguma Sooryan Ragamshu Charthi

Additional Info

Year: 
1983

അനുബന്ധവർത്തമാനം