കവിതേ ദേവീ തുയിലുണരൂ സ്വരരഞ്ജിനീ

 കവിതേ ദേവീ തുയിലുണരൂ സ്വരരഞ്ജിനീ

ലയവാഹിനീ വരദായിനീ നമോസ്തുതേ നമോസ്തുതേ



നാനാനാനാ നാനാനാ നാനാനനാനന നാനനനാ (2)

ഈ നാട് ഈ നാട് ഈ നാട്

ഈ നാട് കടലും കരയും വാരിപ്പുണരും നാട്

പുഴയുടെ കാഞ്ചന കാഞ്ചി ചാർത്തി പുഞ്ചിരി തൂകും നാട് (2)

ഈ നാട് ഈ നാട് ഈ നാട്



ഹെയ് ലസാ ഓ ഓ ഹെയ് ലസാ

കല്പകവൃക്ഷങ്ങൾ പീലി വിടർത്തി

പൂമയിൽ പോലൊരു തുള്ളാട്ടം

നമ്മൾ വിതയ്ക്കും വിയർപ്പുതുള്ളി

പൊന്നാക്കി മാറ്റുന്ന മണ്ണാണേ (2)

ഹിന്ദുമുസൽമാനും കൃസ്ത്യനും കൈകോർത്തു

കൂടിക്കഴിയുന്ന നാടാണേ (2)

ഒന്നാണേ ജനതതിയാകേ

ഇന്നാണേ  പുതുപറുദീസ

(ഈ നാട് കടലും...)



അരിയില്ല തുണിയില്ല പണിയില്ല നാട്ടിൽ

പഞ്ഞപ്പിശാചുക്കൾ നൃത്തം തിമിർത്തു (2)

കാടായ കാടാകെ ചുട്ടു കരിച്ചു

പണിശാല പണിവാതിൽ കൊട്ടിയടച്ചു (2)

വർഗ്ഗീയശക്തികൾ രാഷ്ട്രീയകക്ഷികൾ (2)

നാടിന്റെ ആത്മാവു വെട്ടി മുറിച്ചു (2)

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kavithe devi thuyilunaru

Additional Info

അനുബന്ധവർത്തമാനം