സ്വർഗ്ഗവാതിൽ തുറന്നു തന്നു

Primary tabs

സ്വർഗ്ഗവാതിൽ തുറന്നു തന്നു നിങ്ങൾ ഹോംങ്കോംഗ് തെരുവുകളേ (2)

ചന്ദ്രകാന്തം കസവു ചാർത്തും നീലസാഗരകന്യകളേ (2)

കണ്ണിൽ കുളിരൊഴുക്കി നെഞ്ചിൽ കനവൊരുക്കി  സുമറാണീ നീ (2)

(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)

മേടകൾ രുചിര മേടകൾ ഗഗനസീമ പുൽകി നിന്നു

ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്

സാനുവിൽ ഹരിതസാനുവിൽ രജത ശില്പമായ് നിരന്നു

ഹോങ്കോംഗ് ഹോങ്കോംഗ്  ഹോങ്കോംഗ് ഹോങ്കോംഗ്

കൊഞ്ചും തേന്മൊഴികൾ ആപ്പിൾ പൊൻ കവിളിൽ

ഏപ്രിൽ പൂക്കളോടെ വരവേറ്റു (2)

(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)

വീചികൾ നഗരവീചികൾ പുതിയ പുഷ്യരാഗമേന്തി

ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്

കാന്തിയിൽ കനകകാന്തിയിൽ രജനിയാകെ മുങ്ങി നീന്തി

ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ് ഹോങ്കോംഗ്

മായാമോഹിനികൾ പൂന്തേൻ വാഹിനികൾ

ചേതോഹാരിണികൾ എതിരേറ്റു (2)

(സ്വർഗ്ഗവാതിൽ തുറന്നു തന്നു .....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swargavaathil Thurannu Thannu

Additional Info