ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം
ലില്ലിപ്പൂക്കളാടും വനവല്ലിക്കൂടു തേടൂം
കണ്ണാം പൂമ്പാറ്റേ പോരൂ നീ
ഇല്ലിതണ്ടിനീണം മലരല്ലിചുണ്ടിലും
തഴുകൂ മന്ദമൊഴുകൂ മധുമാസം വന്നല്ലോ
(ലില്ലിപ്പൂക്കളാടും..)
വസന്തമായ് വസുന്ധരേ വർണ്ണങ്ങൾ തരൂ
സുഗന്ധവും സുമോദവും ഞങ്ങൾക്കേകൂ നീ (2)
ഓ.. സുരഭികൾ മേയും അസുലഭയാമമേ
ലഹരികളിന്നു സിരകളിലേറ്റു നീ അഴകേ
ഉടലെഴുതലുകൾ ഇഴുകിയൊരിടം
ഉന്മാദം പോലെ
(ലില്ലിപ്പൂക്കളാടും..)
തുടിക്കുമീ മനസ്സിലെ സങ്കല്പങ്ങളിൽ
തളിക്കുമോ തുഷാരമേ തിങ്കൾ കന്യകേ (2)
ഓ.. മിഴിയരയന്നമൊഴുകി വരുമ്പൊഴെൻ
നിറമദമാറിലിതൾ വിരിയുന്നെന്നും നളിനം
രസനരസസുഖം പടരുമനുപദം അംഗോപാംഗങ്ങൾ
(ലില്ലിപ്പൂക്കളാടും..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Lillippookkalaadum
Additional Info
ഗാനശാഖ: