ഗോമേദകം കണ്ണിലേന്തി

ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടി രാത്രിഗാനം
മാനം വാഴും പൂന്തിങ്കളേ
പിരിയില്ല നാം ഒരു കാലവും
പിരിയില്ല നാം

കുളിരലയായ് ജലമണിയായ്
നീഹാരഹാരങ്ങളായ്
ശരബിന്ദു തൂകി നിലാപുഞ്ചിരി
കതിരൊളി തഴുകും മേനിയിൽ
പുളകങ്ങൾ പാലാടയായ്
മനസ്സാകെയും വനജോത്സനകൾ
മുള വിരിയുകയായ് മുത്താരമായ്
നിറമാലയായ് നവധാരയായ്
സ്വരരാഗമായ്

ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടി രാത്രിഗാനം
മാനം വാഴും പൂന്തിങ്കളേ
പിരിയില്ല നാം ഒരു കാലവും
പിരിയില്ല നാം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gomedhakam kannilenthi

Additional Info

Year: 
1983

അനുബന്ധവർത്തമാനം