ഗോമേദകം കണ്ണിലേന്തി

 

ലാലാലലാ ലാലലാലാ
ലാലാലലാലാലാലലലാ

ഗോമേദകം കണ്ണിലേന്തി
രാപ്പാടി പാടി രാത്രിഗാനം
മാനം വാഴും പൂന്തിങ്കളേ
പിരിയില്ല നാം ഒരു കാലവും
പിരിയില്ല നാം. . . 
(ഗോമേദകം..  )

കുളിരലയായ് ജലമണിയായ്
നീഹാരഹാരങ്ങളായ്
ശരബിന്ദു തൂകി നിലാപുഞ്ചിരി
(കുളിരലയായ്.. )

കതിരൊളി തഴുകും മേനിയിൽ
പുളകങ്ങൾ പാലാടയായ്
മനസ്സാകെയും വനജോത്സനകൾ
മുള വിരിയുകയായ് മുത്താരമായ്
നിറമാലയായ്.. നവധാരയായ്
സ്വരരാഗമായ്
(ഗോമേദകം..  )

മുഴുമതിതൻ ചിറകുകളിൽ
തൂവൽ കൊഴിഞ്ഞൂ൪ന്ന നാൾ
ഇരുൾമൂടി മാനം അമാവാസിയായ്
(കുളി൪മതിതൻ.. )

പനിയല തിരയും കണ്ണുമായ്
അലയുന്ന രാപ്പാടികൾ
കരളാകെയും കദനങ്ങളായ്
ജലം പൊഴിയുകയായ് ശോകാർദ്രമായ്
അനുഭൂതികൾ.. വിടവാങ്ങുവാൻ
ചെവിയോ൪ക്കയായ്
(ഗോമേദകം. . )

ലാലാലലാ ലാലലാലാ
ലാലാലലാലാലാലലലാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gomethakam kannilenthi

Additional Info

Year: 
1983

അനുബന്ധവർത്തമാനം