രാഗവതി പ്രിയരുചിരവതി
രാഗവതി പ്രിയരുചിരവതി
എൻ സങ്കല്പ മന്ദാകിനി
നാദമാണു നീ ഗീതമാണു നീ
ശാലീന ലാവണ്യം
ഇടംനെഞ്ചിൽ തുടിക്കുന്ന
വികാര പരാഗപുണ്യോദയം
ജീവജലം അതിൻ മധുരകണം
എൻ കൈവല്യ പഞ്ചാമൃതം
കാവ്യമാണു നീ താളമാണു നീ
പ്രേമാർദ്ര സംഗീതം
ഇടം നെഞ്ചിൽ തുടിക്കുന്ന
വികാര പരാഗപുണ്യോദയം
നിറപീലി വിരിക്കും പ്രകൃതി
മലർത്താലമുയർത്തും യുവതീ
ആരാമതേജസ്വിനീ. . .
പുഴ പാടുമൊരേ സുഖഗാനം
മുകിൽജാല മനോഹരവാനം
ആലോലവേളധ്വനി
ഹേമന്തം താരാട്ടും
ഈ മഞ്ഞിൽ നീരാട്ടും
തോഴീ വന്നീടു നീ
മിഴിയിതളിൽ മഴവിൽക്കൊടിയിൽ വർണം
കരളിൽ വിരിയും കുളിരിൽ നിറയെ സ്വപ്നം
വിരിഞ്ഞ പൂവിൽ തുളുമ്പുമോമൽ
സുഗന്ധമാകാൻ വാ
(രാഗവതീ...)
ധനുമാസ നിലാവല മാല
രതിഭാവലയോന്മദ ജ്വാല
ഭൂവാകെ ജീവപ്പൊലി
ഇതു ദേവസുധാമയ ശാല
ഇനി രാസരസോത്സവലീല
മേലാകെ ദാഹത്തുടി
ഞാൻ നിന്നിൽ ഭൂപാളം
നീയെന്നിൽ ശ്രീരാഗം
മോദം കൊള്ളുന്നു നാം
ചൊടിയിൽ വിടരും കതിരിൽ വിളയും കനകം
ചിറകിൽ ഉണരും പ്രണയം നിറയെ പുളകം
നിറഞ്ഞ മാറിൽ തുടിക്കുമോമൽ
സുവർണ്ണ രാഗം താ
(ജീവജലം..)