shyamapradeep

shyamapradeep's picture

എന്റെ പ്രിയഗാനങ്ങൾ

  • കരിവരിവണ്ടുകൾ കുറുനിരകൾ

    കരിവരിവണ്ടുകള്‍ കുറുനിരകള്‍
    കുളിര്‍നെറ്റി മുകരും ചാരുതകള്‍
    മാരന്റെ ധനുസ്സുകള്‍ കുനുചില്ലികള്‍
    നീലോല്പലങ്ങള്‍ നീള്‍മിഴികള്‍

    മാന്തളിരധരം കവിളുകളിൽ
    ചെന്താമരവിടരും ദളസൗഭഗം
    കുളിരണിച്ചോലകള്‍ നുണക്കുഴികള്‍
    മധുമന്ദഹാസത്തിന്‍ വാഹിനികള്‍

    ശംഖോടിടഞ്ഞ ഗളതലമോ
    കൈകളോ ജലപുഷ്പവളയങ്ങളോ
    നിറമാറില്‍ യൗവ്വനകലശങ്ങള്‍
    മൃദുരോമരാജിതന്‍ താഴ്വരകള്‍

    അരയാലിന്നിലകളോ അണിവയറോ
    ആരോമല്‍പ്പൊക്കിള്‍‌ ചുഴിപൊയ്കയോ
    പ്രാണഹര്‍ഷങ്ങള്‍തന്‍ തൂണീരമോ
    നാഭീതടവന നീലിമയോ

    പിന്നഴകോ മണിത്തംബുരുവോ
    പൊന്‍‌ താഴമ്പൂമൊട്ടോ കണങ്കാലോ
    മാഹേന്ദ്രനീല ദ്യുതി വിടര്‍ത്തും
    ശ്രീമഹാലക്ഷ്മി നീ സുരസുന്ദരി
    നീ സുരസുന്ദരീ നീ സുരസുന്ദരി

  • ശ്രീ വല്ലഭ ശ്രീവത്സാങ്കിത

    ശ്രീവല്ലഭ ശ്രീവത്സാങ്കിത
    ശ്രീവൈകുണ്ഠപതേ
    ശ്രീപാദം കൈതൊഴുന്നേന്‍ ഞാന്‍
    ശ്രീപത്മനാഭഹരേ
    (ശ്രീവല്ലഭ.. )

    വിളിച്ചാല്‍ വിളിപ്പുറത്തങ്ങയെ വരുത്തുവാന്‍
    വില്വമംഗലമല്ലാ - ഞാനൊരു
    വില്വമംഗലമല്ല
    മനസ്സിന്‍ ചിരട്ടയില്‍ നേദിക്കുവാനൊരു
    മണിക്കണ്ണിമാങ്ങയുമില്ലാ - ഒരു
    മണിക്കണ്ണിമാങ്ങയുമില്ലാ
    (ശ്രീവല്ലഭ.. )

    സ്വരങ്ങള്‍ കര്‍ണ്ണാമൃതങ്ങളായ് മാറ്റുവാന്‍
    സ്വാതിതിരുനാളല്ലാ- ഞാനൊരു
    സ്വാതിതിരുനാളല്ലാ
    ഉഷസ്സില്‍ തിരുമുന്‍പില്‍
    കാഴ്ചവെയ്ക്കാനൊരു
    തിരുനാമകീര്‍ത്തനമില്ലാ - ഒരു
    തിരുനാമകീര്‍ത്തനമില്ലാ
    (ശ്രീവല്ലഭ.. )

  • എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    എന്നനുഭൂതിതൻ സ്വർണ്ണദലങ്ങളാൽ നിൻ മോഹപുഷ്പകം അലങ്കരിക്കാം

    നിൻ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ്‌ ഞാനുയരാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

     

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    സുന്ദര വാസന്ത മന്ദസമീരനായ്‌ നിൻ ജാലകങ്ങളെ തൊട്ടുണർത്താം

    തൂമിഴി താമര പൂവിതൾത്തുമ്പിലെ തൂമുത്തൊരുമ്മയാൽ ഒപ്പിയേക്കാം

     

    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    എൻ സ്വപ്നരേണുക്കൾ രത്നങ്ങളായെങ്കിൽ എന്നും നവരത്നമണിഞ്ഞേനേ

    എന്നശ്രുബിന്ദുക്കൾ

    പുഷ്പങ്ങളായെങ്കിൽ എന്നും മാധവമുണർന്നേനേ എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ എന്നും പൗർണ്ണമി വിടർന്നേനേ

    നിന്നിൽ ... എന്നും ... പൗർണ്ണമി വിടർന്നേനേ..

  • രാജീവ നയനേ നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ (2)

    ആയിരം ചുംബന സ്മൃതിസുമങ്ങൾ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    അധരത്തിൽ ചാർത്തി നീയുറങ്ങൂ

    രാജീവനയനേ നീയുറങ്ങൂ

    രാഗവിലോലേ നീയുറങ്ങൂ

     

    എൻ പ്രേമഗാനത്തിൻ ഭാവം

    നിൻ നീലക്കൺപീലിയായി (2)

    എൻ കാവ്യശബ്ദാലങ്കാരം

    നിൻ നാവിൽ കിളികൊഞ്ചലായി

    നിൻ നാവിൽ കിളികൊഞ്ചലായി

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ

    രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ

     

    ഉറങ്ങുന്ന ഭൂമിയെ നോക്കി

    ഉറങ്ങാത്ത നീലാംബരം പോൽ

    അഴകേ നിൻ കുളിർമാല ചൂടി അരികത്തുറങ്ങാതിരിക്കാം അരികത്തുറങ്ങാതിരിക്കാം

    ആരീരരോ ആരീരരോ ആരീരരോ...ആരീരരോ രാജീവനയനേ നീയുറങ്ങൂ രാഗവിലോലേ നീയുറങ്ങൂ രാരീരരാരോ രാരിരരോ രാരിരരാരോ രാരിരരോ

  • ആ നിമിഷത്തിന്റെ നിർവൃതിയിൽ

    ആ..ആ...ആ...
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആയിരം ഉന്മാദരാത്രികള്‍ തന്‍ ഗന്ധം
    ആത്മദളത്തില്‍ തുളുമ്പി...
    ആത്മദളത്തില്‍ തുളുമ്പി...
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി...

    നീയുറങ്ങുന്ന നിരാലംബശയ്യയില്‍
    നിര്‍നിദ്രമീ ഞാനൊഴുകീ.....ആ......(2)
    രാഗപരാഗമുലര്‍ത്തുമാ തേന്‍ചൊടി
    പൂവിലെന്‍ നാദം മെഴുകി..
    അറിയാതെ...നീയറിയാതെ... 
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    ഞാനൊരാവണി തെന്നലായ്‌ മാറി
                                                          
    ആ നിമിഷത്തിന്റെ നിര്‍വൃതിയിൽ
    മനം ആരഭി തന്‍ പദമായി (2)
    ദാഹിക്കുമെന്‍ ജീവതന്തുക്കളില്‍ 
    നവ്യ ഭാവ  മരന്ദം വിതുമ്പി (2)
    താഴ്‌വരയില്‍ നിന്റെ പുഷ്‌പതല്‍പ്പങ്ങളില്‍
    താരാട്ടു പാട്ടായ്‌ ഒഴുകീ
    ആ ഹൃദയത്തിന്റെ സ്പന്ദനങ്ങള്‍ക്കെന്റെ
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    താളം പകര്‍ന്നു ഞാന്‍ നല്‍കീ..
    അറിയാതെ...നീയറിയാതെ...

    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ഞാനൊരാവണി തെന്നലായ്‌ മാറി
    ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    മനം ആരഭി തന്‍ പദമായി.....
    .

  • ഉറങ്ങാൻ കിടന്നാൽ

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    കനകം വിളയും ചിരിയുടെ മുത്തുകള്‍
    കളയരുതേ വെറുതെ
    ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
    അധരത്തില്‍ ചാര്‍ത്തുക നീ
    തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
    എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
    നീയൊരു വനമല്ലികയാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

    മധുരം മലരും കവിളിലെ അരുണിമ
    മായരുതേ വെറുതെ
    ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
    തൊടുകുറിയാക്കുക നീ
    വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
    നിന്റെ മൃദുല പൂവിരല്‍
    തൊട്ടാല്‍ നീരും പാലമൃതായ് തീരും

    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും
    നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
    നീയൊരു മാണിക്യ തൊട്ടിലാകും
    ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
    ഉറക്കുപാട്ടാകും

  • തിരുവോണപ്പുലരിതൻ

    ആ...ഓ..
    തിരുവോണപ്പുലരിതൻ
    തിരുമുൽക്കാഴ്ച വാങ്ങാൻ
    തിരുമുറ്റമണിഞ്ഞൊരുങ്ങീ
    തിരുമേനിയെഴുന്നെള്ളും സമയമായീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ ഒരുങ്ങീ
    ഹൃദയങ്ങളണിഞ്ഞൊരുങ്ങീ

    ഉത്രാടപ്പൂക്കുന്നിന്നുച്ചിയിൽ പൊൻവെയിൽ
    ഇത്തിരിപ്പൊന്നുരുക്കീ ഇത്തിരിപ്പൊന്നുരുക്കീ
    കോടിമുണ്ടുടുത്തും കൊണ്ടോടി നടക്കുന്നു
    കോമളബാലനാം ഓണക്കിളി
    ഓണക്കിളീ ഓണക്കിളി 
    (തിരുവോണ...)

    കാവിലെ പൈങ്കിളി പെണ്ണുങ്ങൾ
    കൈകൊട്ടി പാട്ടുകൾ പാടിടുന്നു
    പാട്ടുകൾ പാടിടുന്നൂ
    ഓണവില്ലടിപ്പാട്ടിൻ നൂപുരം കിലുങ്ങുന്നു
    പൂവിളിത്തേരുകൾ പാഞ്ഞിടുന്നു
    പാഞ്ഞിടുന്നൂ പാഞ്ഞിടുന്നു
    (തിരുവോണ...)

  • മരാളികേ മരാളികേ

    മരാളികേ മരാളികേ മാനത്തെ മാലാഖ ഭൂമിയിൽ വളർത്തും മരാളികേ മധുരത്തിൽ പൊതിഞ്ഞൊരു രഹസ്യം ഒരു രഹസ്യം (മരാളികേ..) സ്വർണ്ണനൂൽ വല വീശിപ്പിടിക്കും നിന്നെ സ്വപ്നമാം പൊയ്കയിൽ ഞാൻ വളർത്തും നീ കുളിക്കും കടവിന്നരികിൽ നീ കുളിക്കും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ സ്വർഗ്ഗസൗന്ദര്യമാസ്വദിക്കാനൊരു ചെന്താമരയായ് ഞാൻ വിടരും (മരാളികേ..) മിന്നുനൂൽ കഴുത്തിൽ ചാർത്തും സ്ത്രീധനം എൻ മനോരാജ്യങ്ങളായിരിക്കും നീയുറങ്ങും കടവിന്നരികിൽ നീയുറങ്ങും കടവിന്നരികിൽ അരികിൽ നിന്നരികിൽ നിൻ ദിവ്യതാരുണ്യം വാരിപ്പുണർന്നൊരു പൊന്നോളമായ് ഞാനൊഴുകി വരും (മരാളികേ...)

  • മോഹവീണതൻ തന്തിയിലൊരു

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ
    (മോഹവീണ..)

    എത്ര വർണ്ണം കലർന്നു കാണുമീ
    ചിത്രപൂർണ്ണിമ തീരുവാൻ
    നാദമെത്ര തകർന്നു കാണുമീ
    രാഗമാലിക മീട്ടുവാൻ

    സംഗമസ്ഥാനമെത്തുകില്ലെന്റെ
    സർഗ്ഗസംഗീത ഗംഗകൾ
    തൊട്ടു പോയാൽ തകർന്നു പോമെന്റെ
    ഹൃത്തിലെ നാദ തന്ത്രികൾ

    വീണയായ് പുനർജനിച്ചെങ്കിൽ
    വീണ പൂവിന്റെ വേദന
    നിത്യതയിൽ ഉയിർത്തെണീറ്റെങ്കിൽ
    മൃത്യു പുൽകിയ ചേതന

    മോഹവീണതൻ തന്തിയിലൊരു
    രാഗം കൂടിയുണർന്നെങ്കിൽ
    സ്വപ്നംപൂവിടും വല്ലിയിലൊരു
    പുഷ്പം കൂടി വിടർന്നെങ്കിൽ

  • സരസ്വതീയാമം കഴിഞ്ഞൂ

    സരസ്വതീയാമം കഴിഞ്ഞൂ ഉഷസ്സിൻ
    സഹസ്രദളങ്ങള്‍ വിരിഞ്ഞൂ
    വെണ്‍കൊറ്റക്കുട ചൂടും മലയുടെ മടിയില്‍
    വെളിച്ചം ചിറകടിച്ചുണര്‍ന്നു
    സരസ്വതീയാമം കഴിഞ്ഞൂ

    അഗ്നികിരീടം ചൂടി അശ്വാരൂഢനായി
    അഗ്നികിരീടം ചൂടി അശ്വാരൂഢനായി -കാലം
    അങ്കം ജയിച്ചുവന്ന തറവാട്ടില്‍
    ഇതുവഴി തേരില്‍ വരും ഉഷസ്സേ
    ഇവിടത്തെ അസ്ഥിമാടം സ്പന്ദിക്കുമോ
    സ്പന്ദിക്കുമോ (സരസ്വതീയാമം..)

    മുത്തുടവാള്‍മുനയാലേ നെറ്റിയില്‍
    കുങ്കുമംചാര്ത്തി -കൈരളി
    കച്ചമുറുക്കിനിന്ന കളരികളില്‍
    നിറകതിര്‍ വാരിത്തൂകും ഉഷസ്സേ
    ഇനിയുമൊരങ്കത്തിനു ബാല്യമുണ്ടോ
    ബാല്യമുണ്ടോ (സരസ്വതീയാമം..)

Entries

Post datesort ascending
Artists ശ്യാം Mon, 18/03/2019 - 22:03
Lyric സ്വർഗ്ഗതപസ്സിളകും നിമിഷം Mon, 18/03/2019 - 19:19
Lyric ഭാവയാമി രഘുരാമം Mon, 18/03/2019 - 18:57
Lyric സാഗരസംഗീത ലഹരീ Mon, 18/03/2019 - 18:37
Lyric വെയില്‍ മങ്ങി മഞ്ഞക്കതിരു പൊങ്ങി Mon, 18/03/2019 - 18:04
Artists വെങ്കട്ടരാമൻ Mon, 18/03/2019 - 12:08
Artists വിജയേന്ദ്രൻ Mon, 18/03/2019 - 12:07
Artists സൗന്ദരരാജൻ Mon, 18/03/2019 - 12:06
Artists രാമറാവു Mon, 18/03/2019 - 12:05
Lyric ചീകിത്തിരുകിയ പീലിത്തലമുടി Sat, 16/03/2019 - 20:11
Artists ക്വാളിറ്റി റിലീസ് Sat, 16/03/2019 - 19:53
Lyric യുഗയുഗ താളം Sat, 16/03/2019 - 19:22
Lyric മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍ Sat, 16/03/2019 - 19:15
Lyric എന്നെ അറിയും പ്രകൃതി Sat, 16/03/2019 - 19:08
Lyric വെണ്ണിലാമുത്തുമായ് Sat, 16/03/2019 - 16:03
Lyric ഗൗരീശങ്കരശൃംഗം Sat, 16/03/2019 - 15:38
Lyric കൈലാസത്തില്‍ താണ്ഡവമാടും Sat, 16/03/2019 - 15:25
Lyric ഈ പാദം ഓംകാര ബ്രഹ്മപാദം Sat, 16/03/2019 - 15:16
Lyric ഇനിയെന്‍ പ്രിയനര്‍ത്തനവേള Sat, 16/03/2019 - 15:10
Artists ശുഭാകർ Sat, 16/03/2019 - 14:53
Lyric ചുംചും താരാ Sat, 16/03/2019 - 10:50
Lyric നീയൊരജന്താ ശില്പം Sat, 16/03/2019 - 10:33
Lyric ശാരികേ മേഘമായ് ഞാൻ വെള്ളി, 15/03/2019 - 20:44
Lyric ആശംസകള്‍ നല്‍കാന്‍ വന്നു വെള്ളി, 15/03/2019 - 20:19
Lyric ഞാന്‍ ചൂടിലാട ഉരിയും വെള്ളി, 15/03/2019 - 20:13
Artists വി എസ് റിലീസ് വെള്ളി, 15/03/2019 - 19:49
Artists ഗുരുക്കൾ വെള്ളി, 15/03/2019 - 19:48
Artists പങ്കജാക്ഷൻ വെള്ളി, 15/03/2019 - 19:47
Artists വിജയൻ വെള്ളി, 15/03/2019 - 19:47
Artists ഉണ്ണിത്താൻ വെള്ളി, 15/03/2019 - 19:46
Artists സുരേഷ് വെള്ളി, 15/03/2019 - 19:40
Artists ജയന്തിലാൽ വെള്ളി, 15/03/2019 - 19:38
Artists കെ പി മാധവൻ നായർ വെള്ളി, 15/03/2019 - 19:36
Artists വിജയഭാരതി വെള്ളി, 15/03/2019 - 19:32
Lyric മണപ്പുള്ളിക്കാവിലെ വേല വെള്ളി, 15/03/2019 - 14:20
Lyric ഇന്നലെ ഞാന്‍ നിന്നെ നോക്കി വെള്ളി, 15/03/2019 - 14:14
Film/Album സന്നാഹം വെള്ളി, 15/03/2019 - 14:03
Artists ഫൽഗുനൻ വെള്ളി, 15/03/2019 - 13:39
Lyric ഒരു ദിവ്യസംഗമം വെള്ളി, 15/03/2019 - 13:19
Lyric ഈ കാടാകെ പൂക്കള്‍ വ്യാഴം, 14/03/2019 - 20:45
Lyric ഉന്മാദരാവില്‍ നക്ഷത്രരാവില്‍ വ്യാഴം, 14/03/2019 - 20:34
Lyric അരുവികള്‍ ഓളം തുള്ളും വ്യാഴം, 14/03/2019 - 20:25
Lyric പൂമാനമേ ഒരു രാഗമേഘം താ - F വ്യാഴം, 14/03/2019 - 12:26
Artists ഷാലിമാർ ഇന്റർനാഷണൽ വ്യാഴം, 14/03/2019 - 11:59
Artists സലിം വ്യാഴം, 14/03/2019 - 11:48
ബാനർ ജെയ്ഡ് ഫിലിംസ് വ്യാഴം, 14/03/2019 - 11:28
Artists ഭാസ്കർ ബുധൻ, 13/03/2019 - 20:16
Artists അജിത് പനങ്ങോട് ബുധൻ, 13/03/2019 - 20:09
Artists ഡി എസ് സിംഗ് ബുധൻ, 13/03/2019 - 19:54
ബാനർ ആരിഫാ കമ്പൈൻസ് ബുധൻ, 13/03/2019 - 19:45

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഗണപതിഭഗവാനേ വ്യാഴം, 08/07/2021 - 18:26
ഗണപതിയേ തുയിലുണരൂ വ്യാഴം, 08/07/2021 - 18:26
ഗംഗേ ഗിരിജേ വ്യാഴം, 08/07/2021 - 18:26
ഗംഗാപ്രവാഹത്തിൻ വ്യാഴം, 08/07/2021 - 18:25
ഖത്തറിൽ നിന്നും വന്ന കത്തിനു വ്യാഴം, 08/07/2021 - 18:25
കർമ്മത്തിൻ പാതകൾ വീഥികൾ വ്യാഴം, 08/07/2021 - 18:25
ഗംഗായമുനകളേ വ്യാഴം, 08/07/2021 - 18:25
ഗംഗയിൽ തീർത്ഥമാടിയ വ്യാഴം, 08/07/2021 - 18:25
കർത്താവാം യേശുവേ വ്യാഴം, 08/07/2021 - 18:23
കർപ്പൂരദീപം തെളിഞ്ഞു വ്യാഴം, 08/07/2021 - 18:23
കർത്താവേ നീ കല്പിച്ചപ്പോൾ വ്യാഴം, 08/07/2021 - 18:23
കൺ‌മണി പെൺ‌മണിയേ വ്യാഴം, 08/07/2021 - 18:23 admin replaced ണ്‍ with via Scanner Search and Replace module.
കർപ്പൂരത്തുളസിപ്പന്തൽ വ്യാഴം, 08/07/2021 - 18:23 admin replaced ള്‍ with via Scanner Search and Replace module.
കൺകുളിരെക്കണ്ടുകാല്ക്കൽ വ്യാഴം, 08/07/2021 - 18:22
കൺ തുറന്നൊരു കല്യാണി വ്യാഴം, 08/07/2021 - 18:22
ക്ഷേത്രമണികളോ വ്യാഴം, 08/07/2021 - 18:22 admin replaced ള്‍ with via Scanner Search and Replace module.
കൗമാരം കൈവിട്ട പെണ്ണേ വ്യാഴം, 08/07/2021 - 18:22
കൺപീലിയിൽ കണ്ണീരുമായ് വ്യാഴം, 08/07/2021 - 18:22
കോമളവല്ലി നല്ല താമരയല്ലി വ്യാഴം, 08/07/2021 - 18:20
കോളേജ് ബ്യൂട്ടിക്ക് വ്യാഴം, 08/07/2021 - 18:20 admin replaced ണ്‍ with via Scanner Search and Replace module.
കോവലനും കണ്ണകിയും വ്യാഴം, 08/07/2021 - 18:20
ക്ഷണേ ക്ഷണേ നവനവമായ് വ്യാഴം, 08/07/2021 - 18:20
ക്രിസ്തുമസ് രാവണഞ്ഞ വ്യാഴം, 08/07/2021 - 18:20 admin replaced ല്‍ with via Scanner Search and Replace module.
കൊല്ലാതെ കൊല്ലുന്ന മല്ലാക്ഷി വ്യാഴം, 08/07/2021 - 18:19
കോമളമൃദുപദേ വ്യാഴം, 08/07/2021 - 18:19 ഗായകരുടെ വിവരങ്ങൾ ചേർത്തു
കോമളകേരളമേ വ്യാഴം, 08/07/2021 - 18:19 admin replaced ള്‍ with via Scanner Search and Replace module.
കോടച്ചാട്ടം എന്നതെല്ലാം വ്യാഴം, 08/07/2021 - 18:19
കോടനാടൻ മലയിലെ വ്യാഴം, 08/07/2021 - 18:19
കൊന്നപൂത്തു കൊരലാരം കെട്ടീ വ്യാഴം, 08/07/2021 - 18:18
കൊല്ലം കണ്ടാൽ വ്യാഴം, 08/07/2021 - 18:18 admin replaced ണ്‍ with via Scanner Search and Replace module.
കൊന്നപ്പൂ പൊൻ നിറം വ്യാഴം, 08/07/2021 - 18:18 admin replaced ള്‍ with via Scanner Search and Replace module.
കൊണ്ടോട്ടീന്നോടി വന്ന് വ്യാഴം, 08/07/2021 - 18:18 admin replaced ന്‍ with via Scanner Search and Replace module.
കൊട്ടെടാ കൊട്ടെടാ വ്യാഴം, 08/07/2021 - 18:18
കൊട്ടാരക്കരഗണപതിക്കും വ്യാഴം, 08/07/2021 - 18:16
കൊട്ടും പാട്ടുമായ് വ്യാഴം, 08/07/2021 - 18:16
കൊട്ടു വേണം വ്യാഴം, 08/07/2021 - 18:16
കൊട്ടാരത്തിരുമുറ്റത്തിന്നൊരു വ്യാഴം, 08/07/2021 - 18:16
കൊട്ടാരമില്ലാത്ത തമ്പുരാട്ടി വ്യാഴം, 08/07/2021 - 18:16
കൊച്ചു ചക്കരച്ചി പെറ്റു വ്യാഴം, 08/07/2021 - 18:15
കൊച്ചുസ്വപ്നങ്ങൾ തൻ കൊട്ടാരം വ്യാഴം, 08/07/2021 - 18:15
കൊഞ്ചും ചിലങ്കേ പൊന്നിൻ ചിലങ്കേ വ്യാഴം, 08/07/2021 - 18:15
കൊഞ്ചി കൊഞ്ചി കാൽത്തള വ്യാഴം, 08/07/2021 - 18:15
കൊഞ്ചും മൈനേ വ്യാഴം, 08/07/2021 - 18:15
കൊച്ചു കുഞ്ഞിൻ വ്യാഴം, 08/07/2021 - 18:13
കൈയ്യെത്താകൊമ്പത്ത് വ്യാഴം, 08/07/2021 - 18:13 admin replaced ന്‍ with via Scanner Search and Replace module.
കൈലാസത്തിരുമലയിൽ വ്യാഴം, 08/07/2021 - 18:13 admin replaced ണ്‍ with via Scanner Search and Replace module.
കൈയ്യൊന്നു പിടിച്ചപ്പോൾ വ്യാഴം, 08/07/2021 - 18:13
കൊച്ചീലഴിമുഖം തീപിടിച്ചു വ്യാഴം, 08/07/2021 - 18:13
കൈയ്യിൽ കർപ്പൂരദീപവുമായ് വ്യാഴം, 08/07/2021 - 18:12
കൈയ്യെത്താ കൊമ്പത്ത് വ്യാഴം, 08/07/2021 - 18:12 admin replaced ന്‍ with via Scanner Search and Replace module.

Pages