ഒരു ദിവ്യസംഗമം
ഒരു ദിവ്യസംഗമം ഇരുനെഞ്ചില് സ്പന്ദനം
ദൈവസന്നിധിയില്‍ അനുരാഗ മേളനം
അനുരാഗമേളനം അറിയാത്ത ലാളനം
ഈ ഏകാന്ത മൂകതയില്
ഒരു ദിവ്യസംഗമം
മതമെന്ന വേലിയും മാറ്റിനിന്നരികത്ത്
കുറുബാന കൊള്ളുവാനിവളണഞ്ഞു
വന്നവരെല്ലാരും പോയിക്കഴിഞ്ഞിട്ടും
ഏകാകിയായിവള്‍ നിന്നെ നോക്കിനില്‍പ്പൂ
നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ
ആരാണു തോല്‍ക്കുന്നതിപ്പോൾ
ഒരു ദിവ്യസംഗമം
കാലത്തിന്‍ വെള്ളിക്കിരീടമണിഞ്ഞിട്ടും
നിന്‍ തിരുസവിധത്തില്‍ ഇവളണഞ്ഞു
വന്നവഴി തന്നെ പോകുമിവള്‍ക്കായ്
അന്ത്യകൂദാശ നീ നല്‍കിയാലും
നിന്നിലെ കാമുകനോ നിന്നിലെ വൈദികനോ
ആരാണു തേങ്ങുന്നതിപ്പോള്‍...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru Divya sangamam
Additional Info
Year:
1985
ഗാനശാഖ: