കോടനാടൻ മലയിലെ

കോടനാടൻ മലയില് മാണിക്യചെമ്പഴുക്ക

ഈ മാരന്റെ മനതാരിൽ മാലാഖപ്പെണ്ണാള്  (2)

പെണ്ണാള് മാലാഖപ്പെണ്ണാള്

 

 

ഓരിലയീരിലത്താരുണരും

ഓമൽക്കിനാവു ചിറകടിക്കെ (2)

മലയും പുഴയും കടന്നു പോയി

മാലാഖേ നിന്നെ ഞാൻ സ്വന്തമാക്കും (കോടനാടൻ..)

 

ചേലുള്ള സ്വപ്നങ്ങൾ പൂവണിയും

രാവും പകലും നാം ഒന്നു ചേരും (2)

കാണാത്ത ലോകം ഞാൻ കാട്ടിത്തരും

കാലമത് കണ്ടു പുഞ്ചിരിക്കും   ഓ....(കോടനാടൻ..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kodanadan malayile

Additional Info

അനുബന്ധവർത്തമാനം