വാസനപ്പൂവുകളേ
വാസനപ്പൂവുകളേ വാസന്തസന്ധ്യകളേ
ആരേ തിരയുന്നതിവിടെ
പൊന്നുഷസന്ധ്യകളേ (വാസന...)
ഇതളിട്ട മോഹങ്ങളുറങ്ങും
ഇരുളടഞ്ഞോരിടനാഴിയിൽ (2)
പൊന്നിൻ കിനാവുകൾ തകരും സ്വരമെന്നിൽ
കണ്ണുനീർപ്പൂവുകളണിയും മദമുള്ളിൽ
ആരോ ....ആരോ.....
അണയുന്നതിവിടെയെൻ നിനവുകളിൽ
എൻ നിനവുകളിൽ ആ..ആ..(വാസന..)
കസവിട്ട കൈശോര സ്മൃതികൾ
ഇണപിരിയാത്ത നാളുകൾ (2)
അഴലിൻ ചിലങ്കകൾ പകരും ലയമെന്നിൽ
ആത്മനിർവൃതികൾ കലരും നിറമുള്ളിൽ
ആരോ ആരോ
ചൊരിയുന്നതെവിടെയെൻ കനവുകളിൽ
എൻ കനവുകളിൽ ആ...ആ...(വാസന..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Vaasanappoovukale
Additional Info
ഗാനശാഖ: