കണ്ണാടിക്കൂട്ടിലെ
Music:
Lyricist:
Singer:
Raaga:
Film/album:
കണ്ണാടിക്കൂട്ടിലെ സ്വപ്നങ്ങൾ
സ്വപ്നങ്ങൾ സ്വപ്നങ്ങൾ സ്വപ്നങ്ങൾ
കയ്യെത്താക്കൊമ്പിലെ പുഷ്പങ്ങൾ
പുഷ്പങ്ങൾ പുഷ്പങ്ങൾ പുഷ്പങ്ങൾ
കാലപ്രവാഹത്തിന്നോളങ്ങളിൽ പെട്ടു
കാണാതെ പോകുന്നു ജീവിതങ്ങൾ (കണ്ണാടി..)
ഹിന്ദോള രാഗം (ഹമ്മിംഗ്) ആ..ആ..ആ...ആ..
മോഹനരാഗം (ഹമ്മിംഗ്) ആ..ആ..ആ.
ശുഭപന്തുവരാളിരാഗം (ഹമ്മിംഗ്) ആ..ആ..ആ
രാഗം : ലതാംഗി
കാണായ ലോകങ്ങൾ പങ്കു വെയ്ക്കാൻ
കരളിലെ കണ്ണീരു മൂടി വെയ്ക്കാൻ
കണ്ണുനീരാറ്റിന്റെ കരയുടെ തേങ്ങൽ
കടൽമാത്രയൊരു പക്ഷേ കേട്ടിരിക്കാം (കണ്ണാടി..)
ആദ്യം മദിച്ചു കുതിച്ചൊഴുകും
ആറും മനസ്സും വരണ്ടു പോകും
ആറ് ഋതുക്കളും വന്നു പോയാലും
നീറും ഹൃദയങ്ങൾ ബാക്കിയാവും (കണ്ണാടി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Kannadi koottile
Additional Info
ഗാനശാഖ: