സൗരയൂഥപഥത്തിലെന്നോ

സൗരയൂഥ പഥത്തിലെന്നോ
സംഗമപ്പൂ വിരിഞ്ഞു
മേഘദൂതിലെ മോഹം പൂവിലെ
പൊൻപരാഗമായ് നിറഞ്ഞു

(സൗരയൂഥ..)
 
അമ്പലമുറ്റത്തന്തിയിൽ പൂത്ത
ചെമ്പകം കാത്തു നിന്നു (2)
രാമഗിരിയിലെ പ്രേമസുരഭില
ഗാനമായ് നാമലിഞ്ഞു
അലിഞ്ഞൂ അലിഞ്ഞൂ അലിഞ്ഞൂ

(സൗരയൂഥ..)
 
പൗർണ്ണമിരാവിന്നറയിൽ ഞാൻ നിന്റെ
സൗരഭം തേടി വന്നു (2)
മിന്നല്‍പ്പിണരുകൾ തേൻ തുളിക്കുന്ന
താളമായ് നാമലിഞ്ഞു
അലിഞ്ഞൂ അലിഞ്ഞൂ അലിഞ്ഞൂ

(സൗരയൂഥ..)
 
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
9
Average: 9 (2 votes)
Sourayoodha

Additional Info