സ്വർഗ്ഗസങ്കല്പത്തിൻ
സ്വർഗ്ഗസങ്കല്പത്തിൻ തേരൊലി കേട്ടെന്റെ
സർഗ്ഗലോകത്തിന്നു ചിറകു വന്നു
ആത്മാനുഭൂതികൾ കിള്ളിയുണർത്തുവാൻ
ആത്മനായകൻ വിരുന്നു വന്നൂ (സ്വർഗ്ഗ...)
പൗരുഷ സങ്കല്പമായെന്റെ ലോകത്തിൽ
സഞ്ചരിക്കാൻ വന്ന കൂട്ടുകാരാ (2)
സ്വപ്നത്തിൽ നിൻ മുഖം വ്യക്തമായ് കാണാതെ
ദുഃഖിച്ചിരിക്കുമ്പോൾ ഉഷസ്സുണർന്നൂ
ഉഷസ്സുണർന്നൂ... (സ്വർഗ്ഗ...)
ഉഷസ്സ് തൻ മിഴിയിണ മന്ദം തുറന്നപ്പോൾ
മനസ്സിലെ മഴവില്ലിൻ പാട്ടു കേട്ടു (2)
സ്വപ്നാടനത്തിലെ സ്വയംവര ദേവന്റെ
സ്വന്തം മുഖമപ്പോൾ തെളിഞ്ഞു കണ്ടൂ
തെളിഞ്ഞു കണ്ടൂ ..... (സ്വർഗ്ഗ..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
swarga sankalpathin
Additional Info
ഗാനശാഖ: