ഉന്മാദരാവില്‍ നക്ഷത്രരാവില്‍

ഉന്മാദരാവില്‍ നക്ഷത്രരാവില്‍
കരളിന്റെ കുളിരുകോരും കണ്മണിയാകും ഞാന്‍
കവിളില്‍ നാണം മിഴിയില്‍ ദാഹം
ഹൊ ഹൊ ഹോ....
നെഞ്ചില്‍ ചൂടും ചുണ്ടില്‍ തേനും
ഹൊ ഹൊ ഹോ....
ഉന്മാദരാവില്‍ നക്ഷത്രരാവില്‍
കരളിന്റെ കുളിരുകോരും കണ്മണിയാകും ഞാന്‍

കാട്ടിനുള്ളിലെ ഇരുട്ടുഗുഹയില്‍
കുപ്പിവളകള്‍ കിലുങ്ങും
ചിലങ്കകെട്ടിയ ഞരമ്പിനുള്ളില്‍
കരിനാഗങ്ങള്‍ ഇഴയും (കാട്ടിനുള്ളിലെ..)
കുളിരായ് നീന്തിനീന്തി നീന്തിവന്നു പൊതിയു
ആ ആ ആ...
ഉന്മാദരാവില്‍ നക്ഷത്രരാവില്‍
കരളിന്റെ കുളിരുകോരും കണ്മണിയാകും ഞാന്‍

കാറ്റിലുലയും ചുരുള്‍മുടിയിടയില്‍
ഇക്കിളിവന്നു നിറയും
ഉരുക്കുകയ്യില്‍ കിടത്തിയെന്നെ
ലഹരിയാക്കി മാറ്റൂ (കാറ്റിലുലയും..)
ലയമായി താളമായി മുത്തിയെന്നെ തളര്‍ത്തൂ
ആ ആ ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Unmaadaravil