അരുവികള്‍ ഓളം തുള്ളും

അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍
മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും
താളംകൊട്ടും വര്‍ണ്ണ ഓലപ്പീലിയിന്നു താഴ്വരക്കുന്നില്‍
ഗാനം തൂകും ഭൂമി ദാനം തരും ഇന്നു
പൊന് പുലരികളില്‍
അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍
മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും

മലരും മധുവും പുണരും പൂവനത്തില്‍
കുളിരും തളിരും തെന്നലും ഒഴുകിവാ
ഓമനപ്പക്ഷികള്‍ ചില്ലകള്‍ തോറുമേ
രാഗമായ് മോഹമായ് ആടിപ്പാടിവാ
അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍
മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും

ജ്വലിക്കും പ്രകൃതി തകരും കരിമലയില്‍
ഉയരും മനുഷ്യൻ ഉണരും വീഥികളില്‍
പണിയും കൈകളില്‍ രക്തം തൂകവേ
മന്ത്രമായ് ശബ്ദമായ് ശക്തിയായ് വാ

അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍
മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും
താളംകൊട്ടും വര്‍ണ്ണ ഓലപ്പീലിയിന്നു താഴ്വരക്കുന്നില്‍
ഗാനം തൂകും ഭൂമി ദാനം തരും ഇന്നു
പൊന് പുലരികളില്‍
അരുവികള്‍ ഓളം തുള്ളും താഴ്വരയില്‍
മഞ്ഞുപെയ്യും മാമലയില്‍ പൂമഴയും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Aruvikal olam thullum