ഈ കാടാകെ പൂക്കള്‍

ഈ കാടാകെ പൂക്കള്‍
എന്റെ മേലാകെ കുളിര്
എന്തിനോ തുടിക്കും കരളും കണ്ണും
മണ്ണിലും വിണ്ണിലും നിനക്കായ് ഞാനും
കിന്നാരം കിന്നാരം പറയാം ചിരിക്കാം
കാടാകെ പൂക്കൾ
എന്റെ മേലാകെ കുളിര്

തേനല്ലേ കരിമ്പിന്‍ തുണ്ടല്ലേ
നീയെന്റെ പൊന്മണി മുത്തല്ലേ
തണലായ് നിഴലായ് അലയാം കൂടെ
മലരായ് ലതയായ് പടരാം
ഞാനെന്നും എന്നും
കഥപാടി കിളിയിണക്കിളി വന്നു
ഒരുകിളിപ്പെണ്ണ് മരക്കൊമ്പില്‍ വന്നു
ആ കാടാകെ പൂക്കൾ
എന്റെ മേലാകെ കുളിര്
ഈ കാടാകെ പൂക്കൾ
എന്റെ മേലാകെ കുളിര്

പാലല്ലേ കരിക്കും നീരല്ലേ
എന്റെ ദേവന്റെ മുന്നില്‍ നേദിച്ചു
മലരാല്‍ തളിരാല്‍ ഒരുക്കാം മാടം
മദനാ നിനക്കായ് വിരിക്കാം
ഞാനെന്നും എന്നും
കഥപാടി കിളിയിണ ചേര്‍ന്നു പിന്നെ
ആ ചെറുകൂടുകെട്ടി ഒരുമിച്ചു വാണു

ഈ കാടാകെ പൂക്കള്‍
എന്റെ മേലാകെ കുളിര്
എന്തിനോ തുടിക്കും കരളും കണ്ണും
മണ്ണിലും വിണ്ണിലും നിനക്കായ് ഞാനും
കിന്നാരം കിന്നാരം പറയാം ചിരിക്കാം
കാടാകെ പൂക്കൾ
എന്റെ മേലാകെ കുളിര്

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ee kadake pookkal