ഉറങ്ങാൻ കിടന്നാൽ

ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും
നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
നീയൊരു മാണിക്യ തൊട്ടിലാകും
ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും

കനകം വിളയും ചിരിയുടെ മുത്തുകള്‍
കളയരുതേ വെറുതെ
ഒരു മുത്തുമായാ മുത്തുകള്‍ കോര്‍ത്തെന്‍
അധരത്തില്‍ ചാര്‍ത്തുക നീ
തഴുകുംനേരം തങ്കമേ നീ തളിര്‍ലതയായ് മാറും
എന്റെ വിരിമാറില്‍ മുഖം ചേര്‍ത്താല്‍
നീയൊരു വനമല്ലികയാകും
ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും

മധുരം മലരും കവിളിലെ അരുണിമ
മായരുതേ വെറുതെ
ഒരു ലജ്ജയാല്‍ അത് ചാലിച്ചിന്നെന്‍
തൊടുകുറിയാക്കുക നീ
വിളമ്പുംനേരം കണ്മണീ നീ തുളുമ്പും കുടമാകും
നിന്റെ മൃദുല പൂവിരല്‍
തൊട്ടാല്‍ നീരും പാലമൃതായ് തീരും

ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും
നിന്റെ മടിയില്‍ ഞാന്‍ തലചായ്ച്ചാല്‍
നീയൊരു മാണിക്യ തൊട്ടിലാകും
ഉറങ്ങാന്‍ കിടന്നാല്‍ ഓമനേ നീ
ഉറക്കുപാട്ടാകും

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
8.5
Average: 8.5 (4 votes)
urangaan kidannal

Additional Info

അനുബന്ധവർത്തമാനം