ഉഷസ്സാം സ്വർണ്ണത്താമര

ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു
ഉപവനങ്ങളുറക്കമുണർന്നു
രജനീഗന്ധനിലാവിൽ മയങ്ങിയ
രതി നീ ഉണരൂ പൊൻ‌വെയിലായ്

പ്രേമമുദ്രകൾ മൂകമായ് പാടും
രാഗാധരത്തിൽ പുഞ്ചിരിചാർത്തി
കഴിഞ്ഞരാവിൻ കഥയോർത്തു വിടരും
കരിനീലപ്പൂ മിഴിയിമചിമ്മി
എഴുന്നേൽക്കുമ്പോൾ നാണിച്ചു തളരും
മലർമെയ്ക്കൊടിയിൽ രോമാഞ്ചവുമായ്
വരികമുന്നിൽ - വരവർണ്ണിനി നീ
വരിക സൗന്ദര്യത്തിരമാല പോലെ

സ്വേദമുത്തുകൾ ബാഷ്പമായ് മാറും
ലോലകപോലസരോജം വിടർത്തി
നിറഞ്ഞമാറിൽ കമനന്റെദാഹം
എഴുതിയ ചിത്രം കസവാൽമൂടി
അടിവെയ്ക്കുമ്പോൾ പുറകോട്ടുവിളിയ്ക്കും
കരിമുകിൽവേണീ അലകളുമായി
വരികമുന്നിൽ - മധുരാംഗിയാളെ
വരിക നക്ഷത്ര കതിർമാല പോലെ

ഉഷസ്സാം സ്വർണ്ണത്താമര വിടർന്നു
ഉപവനങ്ങളുറക്കമുണർന്നു
രജനീഗന്ധനിലാവിൽ മയങ്ങിയ
രതി നീ ഉണരൂ പൊൻ‌വെയിലായ്
രതി നീ ഉണരൂ പൊൻ‌വെയിലായ്...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3.5
Average: 3.5 (2 votes)
Ushassam swarna thamara

Additional Info

അനുബന്ധവർത്തമാനം