സിന്ധുനദീ തീരത്ത്

സിന്ധുനദീ തീരത്ത് സന്ധ്യ പൂത്ത നേരത്ത്
ഗംഗപോലെ പാടിവന്ന പെണ്‍കിടാവേ
നിന്‍ പാട്ടിന്‍ രാഗമെന്ത് നിന്‍ ചിലമ്പിന്‍ താളമെന്ത് പഞ്ചാബിപ്പെണ്‍കിടാവേ

സിന്ധുനദീ തീരത്ത് - സന്ധ്യ പൂത്ത നേരത്ത്
സംഗമത്തിന്‍ കാവ്യമെഴുതും പാട്ടുകാരാ
നിന്‍ കവിതാസാരമെന്ത് നിന്‍ കരളിന്‍ മോഹമെന്ത് നാടോടിപ്പാട്ടുകാരാ

നൂറ്റാണ്ടുകള്‍ പാടിത്തന്ന നൂറുനൂറു രാഗങ്ങള്‍
നൂറുനൂറു രാഗങ്ങള്‍
മാനവത്വമഹത്വമോതും നൂറുനൂറു വര്‍ണ്ണങ്ങള്‍
നൂറുനൂറു വര്‍ണ്ണങ്ങള്‍
മോഹന്‍ജോദാരോവിലുയരും നൂപുരനാദങ്ങള്‍
നൂപുരനാദങ്ങള്‍
സംസ്കാരത്തിന്‍ തീരങ്ങള്‍ തൂകും നിശ്ശബ്ദഗാനങ്ങള്‍
നമുക്കുപാടാം നമുക്കുപാടാം നാടോടിപ്പാട്ടുകാരാ.....
ഓഹോ..... ബലേ ബലേ...
ഓഹോയ്.....

ഭാഗീരഥി നേടിത്തന്ന പച്ചവര്‍ണ്ണപ്പാടങ്ങള്‍
പച്ചവര്‍ണ്ണപ്പാടങ്ങള്‍
വേണുഗാന മേളനടത്തും അമ്പാടിക്കാറ്റലകള്‍
അമ്പാടിക്കാറ്റലകള്‍
കാളിന്ദീതീരത്തിലുയരും കാളിയകഥനങ്ങള്‍
മന്വന്തരങ്ങള്‍ പോറ്റിവളര്‍ത്തിയ മഹത് -ചരിതങ്ങള്‍
നമുക്കുനല്‍കും പുതിയൊരു രാഗം
പഞ്ചാബിപ്പെണ്‍കിടാവേ
ഓഹോയ്.....

സിന്ധുനദീ തീരത്ത് സന്ധ്യ പൂത്ത നേരത്ത്
ഗംഗപോലെ പാടിവന്ന പെണ്‍കിടാവേ
നിന്‍ പാട്ടിന്‍ രാഗമെന്ത് നിന്‍ ചിലമ്പിന്‍ താളമെന്ത് പഞ്ചാബിപ്പെണ്‍കിടാവേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Sindhu nadi theerathu

Additional Info