സാന്ധ്യതാരകേ മറക്കുമോ നീ
സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം
കപന തന്നുടെ കല്പദ്രുമങ്ങള്‍
പുഷ്പമഴ പെയ്യുമീ നിമിഷം
സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം
പുലരിയും സന്ധ്യയും എന്റെ പ്രതീക്ഷതന്‍
ചിത്രോത്സവങ്ങളായ് മാറി
തേനൂറും കവിതതന്‍ പൂഞ്ചിറകില്‍ ഞാന്‍
വാനപഥത്തിലെ സഞ്ചാരിയായ്
ആയിരം വസന്തങ്ങള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ -അവള് അരികിലുണ്ടല്ലോ
ഓ...ഓ...ഓ....
സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം
പുളകങ്ങള്‍ പൊതിയും മനസ്സില്‍ ദുഃഖവും
പുതിയ സംഗീതമായ് മാറി
പുഞ്ചിരി അലകളാല്‍ പാലാഴി തീര്‍ക്കുന്ന
പുതിയ മോഹിനി കാമിനിയായ്
ആയിരം ഉഷസ്സുകള്‍ ഒരുമിച്ചപോലവള്‍ അരികിലുണ്ടല്ലോ -അവള് അരികിലുണ്ടല്ലോ
ഓ...ഓ...ഓ...
സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം
കപന തന്നുടെ കല്പദ്രുമങ്ങള്‍
പുഷ്പമഴ പെയ്യുമീ നിമിഷം
സാന്ധ്യതാരകേ മറക്കുമോ നീ
ശാന്തസുന്ദരമീ നിമിഷം