മലയാളം ബ്യൂട്ടീ

മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി
മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി
ഞാന്‍ പട്ടാളം നേവിയിലെ ഹീറോ ഇന്നു
മൈക്കണ്ണീ നിന്റെ മുന്‍പില്‍ സീറോ
സീറോ സീറോ സീറോ

കപ്പലേറും കുട്ടാ‍ എന്റെ കരള്‍ കവര്‍ന്ന ചേട്ടാ
ഞാന്‍ മലമൂട്ടില്‍ വളര്‍ന്ന കാക്കപ്പൊന്ന്
ഇപ്പോള്‍ മറുനാടിന്‍ മണമൂറും പെണ്ണ്
മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി

ബോംബെയും ഡെല്‍ഹിയും ലണ്ടനും കാണണം
ജപ്പാനും ജര്‍മനിയും കാണണം
എനിക്കു കാണണം
പാരിസ് ബ്യൂട്ടികള്‍ നിന്നെ കണ്ടാല്‍ നാണിക്കും
ഗീഷകള്‍ നിന്‍ മേനികണ്ടാല്‍ ഏത്തമിടും
ഡാര്‍ലിങ്ങ് ഓ മൈ ഡാര്‍ലിങ്ങ്
നീ കാമത്തിന്‍ വെയില്‍ പരത്തും മോര്‍ണിങ്ങ്
മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി

നാടെല്ലാം കാണണം സ്വര്‍ണ്ണത്തില്‍ മുങ്ങണം
ഇഷ്ടംപോലെ ഫോറിന്‍സാരി വാങ്ങണം
എനിക്കു വാങ്ങണം
ഹോളിവുഡ് മോഡല്‍ മാല നിനക്കു വാങ്ങിത്തരാം
സാരി ഓള്‍ഡ് ഫാഷന്‍ മാക്സി മതി
ഡാര്‍ലിങ്ങ് ഓ മൈ ഡാര്‍ലിങ്ങ്
നീ ജീവിതത്തില്‍ വന്നു ചേര്‍ന്ന റ്റേര്‍ണിങ്ങ്

മലയാളം ബ്യൂട്ടീ എന്നെ മനസ്സിലിട്ടു പൂട്ടി
ഞാന്‍ പട്ടാളം നേവിയിലെ ഹീറോ ഇന്നു
മൈക്കണ്ണീ നിന്റെ മുന്‍പില്‍ സീറോ
സീറോ സീറോ സീറോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Malayalam Beauty