കാറ്റു വന്നു തൊട്ട നേരം
അഹാ...അഹാഹാഹാ...ആ..
കാറ്റു വന്ന തൊട്ട നേരം പൂ ചിരിച്ചുവോ
പൂ ചിരിച്ചു പുണർന്ന നേരം കാറ്റുലഞ്ഞുവോ
കാറ്റിന്റെ കുളിരല നീ കടമെടുത്തുവോ
കണിമലരിൻ കല്പന നീ കവർന്നെടുത്തുവോ
കാറ്റായ് വാ...പൂവായ് വാ...
കാത്തു നിന്ന കനവുകളെ കൂട്ടിനു വാ
കാറ്റു വന്ന തൊട്ട നേരം പൂ ചിരിച്ചുവോ
വീണാതന്തി വിളിച്ച നേരം വിരലുണർന്നുവോ
വിരലു തൊട്ടുണർത്തിയപ്പോൾ വീണ പാടിയോ
എൻ ഹൃദയം വീണയാകാൻ കാരണമെന്തേ
നിൻ പ്രണയം വിരലുകളായ് മാറിയതെന്തേ
നിൻ പ്രണയം വിരലുകളായ് മാറിയതെന്തേ
അഹാ...അഹാഹാഹാ...ആ..
കാറ്റു വന്ന തൊട്ട നേരം പൂ ചിരിച്ചുവോ
പൂ ചിരിച്ചു പുണർന്ന നേരം കാറ്റുലഞ്ഞുവോ
തീരം മാടി വിളിച്ച നേരം തിരകൾ പാടിയോ
തിരകൾ തേടി വന്ന നേരം കരയുണർന്നുവോ
എന്റെ ദാഹം കടലലയായ് പായുവതെന്തേ
നിന്റെ മൗനം തീരമായ് മാറുവതെന്തേ
നിന്റെ മൗനം തീരമായ് മാറുവതെന്തേ
അഹാ...അഹാഹാഹാ...ആ..
കാറ്റു വന്ന തൊട്ട നേരം പൂ ചിരിച്ചുവോ
പൂ ചിരിച്ചു പുണർന്ന നേരം കാറ്റുലഞ്ഞുവോ