നീയൊരജന്താ ശില്പം

നീയൊരജന്താ ശില്പം
ലലലാ ലലലാ ലലലാ
നിറഞ്ഞ താരുണ്യശില്പം
ലലലാ ലലലാ ലലലാ
നീയൊരജന്താ ശില്പം
നിറഞ്ഞ താരുണ്യശില്പം
രതിരാഗം തന്നുടെ പൊൻശിലയായ്
കുളിർതൂകി നിൽക്കും ശില്പം നീ

നീയൊരു മായാശില്പി
പധസ സരിഗ ഗമപ
നിവൃതിയേകിയ ശില്പി
സരിഗ ഗമപ പധസ
നീയൊരു മായാശില്പി
നിവൃതിയേകിയ ശില്പി
സുമബാണൻ തന്നുടെ പൊന്നൊളിയാൽ
മദഭാവം ചാർത്തും ശില്പീ നീ
നീയൊരജന്താ ശില്പം
നീയൊരു മായാശില്പി

കാവ്യം ചൂടും കരിമിഴിയോടെ
കാതം പൂകും ചൊടിയിതളോടെ
തരളിതമധുലാസ്യ രജനികളിൽ
കണിമലർ ചൊരിയൂ
മാനത്തെ താരം പോലെ
ഞാനെന്നും തേടും നേരം
മോഹമണിവീണ മീട്ടിടൂ
നീയൊരജന്താ ശില്പം
നീയൊരു മായാശില്പി

നാണംപൂക്കും കവിളിണയോടെ
തൂവൽനീർക്കും വാർകുഴലോടെ
മൃദുമദമണമോടെ മണിയറയിൽ
കുളിരല കവരൂ
പീലിപ്പൂ തൂവൽ നീർത്തി
പൂമെയ് ഞാൻ പുൽകും നേരം
മാറിൻ അഴകേ നീ ചേർന്നിടൂ

നീയൊരജന്താ ശില്പം
ലലലാ ലലലാ ലലലാ
നിറഞ്ഞ താരുണ്യശില്പം
ലലലാ ലലലാ ലലലാ
നീയൊരജന്താ ശില്പം
നീയൊരു മായാശില്പി
ലാലല്ലലാലലലലാ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Neeyorajantha shilpam

Additional Info

Year: 
1985