ചുംചും താരാ

ചുംചും താരാ മുത്തുമണി താരാ
പീലി നീർക്കും നേരം ആടുവാൻ നീ വാ വാ
മാധകറാണി മല്ലിക ഞാൻ
മിഴിയമ്പെയ്യും ശ്രീകല ഞാൻ
മന്മദലാസ്യം പെയ്യാം ഞാൻ
സംഗമതാളം നൽകാം ഞാൻ

കണ്ണിൽപൂക്കും കനകരാത്രി
മുത്തുകോർക്കും മദനരാത്രി
ഇന്നു ഞാൻ നൽകിടാം ഇന്ദ്രജാലം
അസ്ഥികൾ പൂത്തിടും പുഷ്പസൗഗന്ധം
(ചുംചും താരാ...)

മുഗ്ദമോഹം ചിത്രമെഴുതും
മഞ്ജുമാറിടം ചന്തമുണർത്തും
കന്മദം പൂകുമീ സ്വർഗ്ഗലോകം
മജ്ജയിൽ പാഞ്ഞിടും മന്മദമയക്കം
(ചുംചും താരാ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Chum Chum thara