കൈലാസത്തില്‍ താണ്ഡവമാടും

കൈലാസത്തില്‍ താണ്ഡവമാടും നടരാജാ ഓ നടരാജാ നീതാനിവള്‍ക്കു രക്ഷ എന്നിട്ടെന്തിനെനിക്കീ ശിക്ഷ കൈലാസത്തില്‍ താണ്ഡവമാടും നടരാജാ ഓ നടരാജാ നിന്‍ പൂജയില്‍ മുഴുകിയ കുസുമം ഞാന്‍ നിന്മുന്നില്‍ വെച്ചൊരു ദീപം ഞാന്‍ എന്തേ ഞാന്‍ പിഴ ചെയ്തു എന്തേ ഈ വിധി തന്നു നിന്‍ ചരണം ശരണം തേടുമ്പോള്‍ എന്‍ ചരണം ഹനനം ചെയ്തായോ ശംഭോ ഹരഹര മഹദേവാ നീ ലീലകള്‍ കണ്ടുരസിക്കുകയോ കൈലാസത്തില്‍ താണ്ഡവമാടും നടരാജാ ഓ നടരാജാ ഞാന്‍ നടനമാടി നിന്‍ സേവകള്‍ ചെയ്തതിനു നീതന്ന ഫലമിതോ കാലദമനാ നാട്യമാടാന്‍ തെല്ലുമുതകാത്തതായുള്ള പാദമെന്തിനു ഫാലനയനാ അംഗാംഗചലനങ്ങള്‍ രസലയന ഭാവങ്ങള്‍ മുഴുവനും പദബന്ധുരങ്ങള്‍ കാലെനിക്കില്ലെങ്കില്‍ എന്തിനീ ജീവിതം ധര്‍മാര്‍ഥ ശരണപ്രഭാവാ എന്‍ ഗതിയിതാവുകില്‍ നിന്‍ താളഗതിയെന്ത് ഞാന്‍ ശിഥിലമായാല്‍ നിന്‍ നൃത്തഗതിയെന്ത് ഭൂതേശ്വരാ എന്‍ ഭുവനേശ്വരാ ഹരഹരാ മുരഹരാ ഹരഹരാ.....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kailasathil thandavamadum

Additional Info

Year: 
1985

അനുബന്ധവർത്തമാനം