ഗൗരീശങ്കരശൃംഗം

ഗൗരീശങ്കരശൃംഗം നരനാ‍രീ സംഗമരംഗം ഇത് നര്‍ത്തനസോപാനം കലയുടെ കല്യാണം ഗൗരീശങ്കരശൃംഗം നരനാ‍രീ സംഗമരംഗം ആ.... പാദപൂജതന്‍ മന്ദാരമാല നാദമധുരിമതന്‍ മഞ്ജീരമേളാ ദേവതാര്‍ച്ചനയില്‍ ഏകാന്തലീനം ജീവിതാന്തമീ രസരമ്യഗാനം വാങ്മയമേ വചനം ആംഗികമേ ഭുവനം ആകാശത്തിലെ താരകങ്ങള്‍ ആഹാര്യങ്ങളായ് ഭംഗിപൂണ്ടു കൈലാസത്തിന്‍ ശിഖരാബ്ദങ്ങളില്‍ കൈവല്യത്തിന്‍ മധുതേടും വേളകള്‍ ഗൗരീശങ്കരശൃംഗം നരനാ‍രീ സംഗമരംഗം ആ.... പശ്ചിമഗിരിയില്‍ മൈലാഞ്ചിപ്പൂക്കള്‍ സന്ധ്യാരാഗത്തിന്‍ ഊഞ്ഞാലിലാടി സരസ്സുകളുറങ്ങുന്ന കാര്‍ത്തികരാത്രി വനികകളില്‍ പൂന്തേന്‍ കിനിയുന്ന രാത്രി സകലകലാശിഖരം നര്‍ത്തനമേ മധുരം കാശ്മീരത്തിലെ പുഷ്പഗന്ധം കേദാരത്തിലെ സാന്ധ്യഗീതം ഹരിതാരണ്യ ശൃംഗങ്ങള്‍ ചേലില്‍ അംഗോപാംഗമണിയുന്നു മാധവം ഗൗരീശങ്കരശൃംഗം നരനാ‍രീ സംഗമരംഗം ഇത് നര്‍ത്തനസോപാനം കലയുടെ കല്യാണം ഗൗരീശങ്കരശൃംഗം നരനാ‍രീ സംഗമരംഗം ആ....

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
7
Average: 7 (1 vote)
Gouri Sankara sringam

Additional Info

Year: 
1985

അനുബന്ധവർത്തമാനം