വെണ്ണിലാമുത്തുമായ്
വെണ്ണിലാമുത്തുമായ് അഞ്ജലീബദ്ധയായ്
ഇരുളിലെ ദീപമായ് അഴകിന്‍ പ്രതിരൂപമായ്
ഈരേഴും തേരോടും ജന്മമാതാ
ഒളിമിന്നി പുകള്‍ പൊങ്ങും കേരളാംബാ
ജന്മമാതാ കേരളാംബാ
ജന്മമാതാ കേരളാംബാ
എന്‍ കണ്ണുകള്‍ കണിമലരിതളുകളായ്
എന്‍ ചുവടുകള്‍ ഹംസത്തിന്‍ ചാരുതയായ്
എന്‍ വാണികള്‍ തേനൊലി വായ്മലരി
കരളില്‍ നിറയെ ഹര്‍ഷമലരികള്‍
ഭാവതരളം മുളപൊട്ടുന്നു
രാഗലളിതം കുളിരൂട്ടുന്നു
അമ്മമാരേ സോദരിമാരേ
നൈരാശ്യത്തില്‍ ഉള്‍ത്തളമാകെ
നെടുമോഹങ്ങള്‍ ഉരുകിത്തീരും
വേദനയില്‍ മുങ്ങി
ആകാശത്തെ കാവിന്നുള്ളില്‍
പുഷ്പിതരമ്യ പൗര്‍ണ്ണമികള്‍
പുഷ്പിതരമ്യ പൗര്‍ണ്ണമികള്‍
തൊടികളില്‍ കുയിലുകള്‍ കാകളികള്‍ പാടുന്നു
അകലെ അണിവാര്‍ന്നു വര്‍ണ്ണങ്ങള്‍ വിതറുന്നു
ധരയിലെ സഭയിലെ നിരകളില്‍ രസികയായ്
വരമൊഴി നിരദയായി സരസ്വതി വരദയായ്
മധുരദര്‍ശനശാലിനി ഞാന്‍ മലയാളസ്വരവാഹിനി
മഹിതകവികള്‍ പാടും മധുരകാവ്യങ്ങള്‍
പ്രണയഭാസുരലഹരി അരുളി എന്‍ ജീവനില്‍
ഞാനതിന്‍ അഴകായിതാ -സകല
കലകളുടെ അധിനായിക
കണിവെച്ചുപാടുന്നു നീലവര്‍ണ്ണ ശലഭം
അനവദ്യ സങ്കല്പ മലരിന്റെ നടുവില്‍
പദ്മരാഗം പൊഴികയായ് വിണ്ണിന്റെ നെഞ്ചം
ഉല്പലാക്ഷി സല്‍ക്കലാദേവി ശ്രീദേവി
സ്വപ്നലോലാ ദേവി കീര്‍ത്തിലീലാ
ഹൃദയമൊന്നായ് ചേര്‍ന്നു ജാവളി പാടാം
ലാലാലലലലലലലലലാ....
നാദരാഗവീണ സ്വരരാഗവീണാ
ദേവവാഹിനിയായി വെണ്ണിലാവിന്‍ കളഭം
സോമമംഗലരാവില്‍ നീരാടിവന്നു
സന്ധ്യാരശ്മികള്‍ വിതറി വല്ലീമുല്ലകള്‍ വിടരും
മലയാളനാടിന്റെ ശാലീന ഭംഗി
ഉലകേഴും നിറയുന്നു കലകള്‍തന്നഴകില്‍
മലയാളനാടിന്‍ മാലേയഭംഗി
മലയാളനാടിന്‍ മാലേയഭംഗി