എന്നെ അറിയും പ്രകൃതി
എന്നെ അറിയും പ്രകൃതി
എന്നില്‍ നിറയും സുഗന്ധി
എന്‍ മൗനദുഃഖങ്ങള്‍ ഏറ്റെടുക്കൂ
എന്നെ നിന്മടിയില്‍ ഉറക്കു
ഉറക്കൂ ഉറക്കു ഉറക്കു ഉറക്കൂ
ഉദയം നല്‍കും രത്നകിരീടം
അണിയും അഴകിന്‍ താഴ്വരയില്‍
ഒരു സ്വര്‍ണത്തുമ്പിതന്‍ പിറകേ പോകാന്‍
എനിക്കെന്റെ ബാല്യം തിരിച്ചുതരൂ
അന്നു ഞാന്‍ ചൂടിയ രോമാഞ്ചങ്ങള്‍
ഇന്നു നീ വീണ്ടും എനിക്കുതരൂ എനിക്കുതരൂ
എന്നെ അറിയും പ്രകൃതി
എന്നില്‍ നിറയും സുഗന്ധി
പൊലിയും പകലിന്‍ തളരും കൈകള്‍
പുണരും അനന്ത ശോണിമയില്‍
ഒരു സ്വര്ണ്ണത്തംബുരു മീട്ടിപ്പാടാന്‍
എനിക്കെന്റെ സ്വപ്നം തിരിച്ചു തരു
പണ്ടു ഞാന് പാടിയ സ്വരരാഗങ്ങള്‍
ഇന്നു നീ വീണ്ടും പറഞ്ഞുതരൂ പറഞ്ഞുതരൂ
എന്നെ അറിയും പ്രകൃതി
എന്നില്‍ നിറയും സുഗന്ധി
എന്‍ മൗനദുഃഖങ്ങള്‍ ഏറ്റെടുക്കൂ
എന്നെ നിന്മടിയില്‍ ഉറക്കു
ഉറക്കൂ ഉറക്കു ഉറക്കു ഉറക്കൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enne ariyum prakruthi
Additional Info
Year:
1985
ഗാനശാഖ: