മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍

മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍
നിന്നരികില്‍ നില്‍ക്കും വേളയില്‍
അനുമതിയേകൂ നിന്നെയെന്‍
ഉടലോടു ചേര്‍ക്കാനോമലേ
തരളിതമാകും മാനസം
അരുണിമചാര്‍ത്തും ജീവിതം
നിനവുകള്‍ തോറും ഈ മുഖം
ഇനിയെനിക്കെന്നും ഈ സുഖം

കരതന്‍ നാണം മൂടിപ്പൊതിഞ്ഞു
തഴുകും പുഴതന്‍ കൈകള്‍
കരളിന്‍ താളം മുറുകും നേരം
നിറയു എന്നില്‍ ഒന്നിനി
മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍
നിന്നരികില്‍ നില്‍ക്കും വേളയില്‍

വഴിയില്‍ വര്‍ണ്ണം വാരിച്ചൊരിഞ്ഞു
പിണയും മുകിലിന്‍ കൈകള്‍
ഉയിരിന്‍ പൂക്കള്‍ വിടരും നേരം
അറിയുന്നു നിന്‍ സ്പന്ദനം
മനസ്സിന്‍ മന്ത്രം കേട്ടു ഞാന്‍
നിന്നരികില്‍ നില്‍ക്കും വേളയില്‍
തരളിതമാകും മാനസം
അരുണിമചാര്‍ത്തും ജീവിതം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manassin manthram

Additional Info

Year: 
1985

അനുബന്ധവർത്തമാനം