ഇന്നലെ ഞാന്‍ നിന്നെ നോക്കി

ഇന്നലെ ഞാന്‍ നിന്നെ നോക്കി
ഇവിടെ വന്നപ്പോള്‍
ചുണ്ടിലൂറിയ പാട്ടു പാടി ഞാനിരുന്നപ്പോള്‍
കരിമ്പു പൂത്ത കാട്ടിലൂടെ കാറ്റു വന്നു പറഞ്ഞു
ഓര്‍ത്തിരിക്കും പെണ്ണിന്നു് ഇവിടേയ്ക്കില്ലാ
ഇന്നലെ ഞാന്‍ നിന്നെ നോക്കി
ഇവിടെ വന്നപ്പോള്‍
ചുണ്ടിലൂറിയ പാട്ടു പാടി ഞാനിരുന്നപ്പോള്‍

നാലാംകുളി കഴിഞ്ഞു പെണ്ണ് നാളെയെത്തീടും
നാണത്തിന്‍ മുത്തണിഞ്ഞു നൃത്തമാടിടും
പൂഴി മണലില്‍ വരച്ചിരുന്നൊരു കൈവിരല്‍ത്തുമ്പാല്‍
അപ്പോളെഴുതി ഞാനും നിന്റെ ചിത്രം ഞൊടിയിടയ്ക്കുള്ളില്‍
(ഇന്നലെ ഞാൻ...)

ചൈത്രമാസപ്പൂമ്പുലരി വന്നണയുമ്പോള്‍
മിന്നുകെട്ടിയ കാന്തികള്‍ വന്നുമ്മവെയ്ക്കുമ്പോള്‍
പട്ടുചേല ഞൊറിഞ്ഞുടുത്തു മല്ലികപ്പൂചൂടി
നീ താലികെട്ടാനെന്റെ മുന്നില്‍ വന്നു നില്‍ക്കേണം
(ഇന്നലെ ഞാന്‍...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Innale Njan ninne nokki

Additional Info

Year: 
1985

അനുബന്ധവർത്തമാനം