മണപ്പുള്ളിക്കാവിലെ വേല

മണപ്പുള്ളിക്കാവിലെ വേല കാണാന്‍
മണിമാല മാറിലിട്ടൊരുങ്ങു പെണ്ണേ
തട്ടുമ്മേല്‍ കൂത്തുണ്ടു് നമുക്കു പോകാം
പല്ലശ്ശനമാരാരുടെ മേളമുണ്ട് - ചെണ്ട
മേളമുണ്ട് ഓഹോഹോഹോ
(മണപ്പുള്ളിക്കാവിലെ...)

കാവടിയാട്ടമുണ്ട് നമുക്കു കാണാം - പിന്നെ
ലാത്തിരിയും പൂത്തിരിയും വെളുക്കുവോളം
ആളേറെയുണ്ടെങ്കില്‍ ഞാന്‍ തോളിലേറ്റി നിന്നെ
കാണാത്ത കാഴ്ചയെല്ലാം കാട്ടിത്തരാം
കാണാത്ത കാഴ്ചയെല്ലാം കാട്ടിത്തരാം
(മണപ്പുള്ളിക്കാവിലെ...)

കാത്തിരുന്ന സുദിനവും വന്നണഞ്ഞൂ - ഇനി
ഓര്‍ത്തിരിക്കാന്‍ നേരമില്ല അണിഞ്ഞൊരുങ്ങൂ
കൂട്ടിനാളുള്ളപ്പോള്‍ ഈ പേടിയെന്തേ
ഒന്നുചേര്‍ന്നു നടക്കുവാന്‍ നാണമാണോ
ഒന്നുചേര്‍ന്നു നടക്കുവാന്‍ നാണമാണോ
(മണപ്പുള്ളിക്കാവിലെ...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Manappullikkavile vela

Additional Info

Year: 
1985

അനുബന്ധവർത്തമാനം