ഗംഗയിൽ തീർത്ഥമാടിയ

 

ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശിലാ
ഗംഗയിൽ തീർത്ഥമാടിയ കൃഷ്ണശില ഈ കൃഷ്ണശില...
എന്റെ ഗന്ധർവ്വൻ എനിയ്ക്കു നൽകിയൊരിന്ദുകല ഇന്ദുകല..
നെഞ്ചിൽ ഞാനിതു താലോലിച്ചാൽ എന്റെ മനസ്സിലൊരമ്പാടി
ഉമ്മ നൽകിയുറക്കാനരികിൽ കണ്ണനുണ്ണി പൊന്നുണ്ണി
കണ്ണനുണ്ണി പൊന്നുണ്ണി...

ശീലക്കേടുകൾ ഇങ്ങനെ കണ്ണാ തുടരുകയാണെങ്കിൽ
കോലു കൊണ്ടീ അമ്മയ്ക്കുണ്ണിയെ ദണ്ഡിക്കേണ്ടിവരും
കോലു കൊണ്ടീ അമ്മയ്ക്കുണ്ണിയെ ദണ്ഡിക്കേണ്ടിവരും
തളയും വളയും കിലുക്കി കയ്യിൽ കളവേണുവുമായി
ഉണ്ണീ വാവാ നിനക്കു നിറയെ തൃക്കൈവെണ്ണ തരാം...
അമ്മ തൃക്കൈവെണ്ണ തരാം.....
(ഗംഗയിൽ തീർത്ഥമാടിയ .....)

കടുപ്പമുണ്ണീ നിൻ ലീലകൾതൻ പരാതി കേൾക്കുമ്പോൾ
ഗോപികൾ വഴക്കു കൂട്ടുമ്പോൾ
എനിയ്ക്കു കൃഷ്ണാ മനവും തനുവും തളർന്നു പോകുന്നു
കോപം തിളച്ചു പൊങ്ങുന്നു
അടുത്തു വരൂ നീ ഉണ്ണീ നീയൊന്നടുത്തു വന്നീടൂ
നീ തുടങ്ങുമിങ്ങനെ വികൃതികളിനിയും എനിയ്ക്കതറിയേണം
ഒന്നടുത്തു കാണേണം
(ഗംഗയിൽ തീർത്ഥമാടിയ .....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Gangayil theerthamadiya