ജിക് ജിക് ജിക് ജിക് .. തീവണ്ടി
ജിക് ജിക് ജിക് ജിക് .. തീവണ്ടി
പച്ചവിളക്കു തെളിച്ചാലുടനെ പായും പുകവണ്ടി
ചുവപ്പുവെട്ടം കണ്ടാലുടനെ നില്ക്കും റയിൽവണ്ടി
ഇതു മാംഗളൂർ മദ്രാസ് മദ്രാസ് മാംഗളൂർ മെയിൽവണ്ടി
ടിക്കറ്റ് ...ടിക്കറ്റ് ..ഉം....ടിക്കറ്റ് പ്ളീസ്
അമ്മയ്ക്കാദ്യമൊരര ടിക്കറ്റ്
അച്ഛന് പിന്നൊരു കാൽ ടിക്കറ്റ്
മാമന് വേണം മുഴു ടിക്കറ്റ്
എനിക്ക് മാത്രം ഫ്രീ ടിക്കറ്റ്
ഇതു മാംഗളൂർ മദ്രാസ് മദ്രാസ്
മാംഗളൂർ മെയിൽവണ്ടി
കോഴിക്കോട് കോഴിക്കോട് കോഴിക്കോട്
കോഫീ ചായ കോഴിബിരിയാണി
ഹിന്ദു എക്സ്പ്രസ്സ് മനോരമ
കൗമുദി ദീപിക മാതൃഭുമി മാതൃഭുമി
ടീ സാർ ടീ ടീ
ഓടുന്ന വണ്ടിയിൽ ഓടിക്കയറിയ
ഓമനവയറുള്ള തിരുമേനീ
പെണ്ണുങ്ങൾക്കായുള്ളൊരു പെട്ടിയിൽ
പെട്ടെന്നോടിക്കേറാമോ
അപായം അപായം അപായം
അകാരാണമായി ചങ്ങലവലിച്ചാൽ
ഇരുനൂറ്റമ്പതു പിഴ ശിക്ഷ -രൂപാ
ഇരുനൂറ്റമ്പതു പിഴ ശിക്ഷ
കൈചൂണ്ടിക്കാരാ കൈചൂണ്ടിക്കാരാ
കൈനീട്ടി എന്തേ വഴിമുടക്കീ -നീ
കൈനീട്ടി എന്തേ വണ്ടി നിറുത്തി
എതിരെ വരുമൊരു പാസ്സഞ്ചർ വണ്ടീടെ
കുറുകെ കുടുങ്ങിയൊരു കുഴിയാനാ
പുറകോട്ട് നടക്കുന്ന കുഴിയാനാ
ജിക് ജിക് ജിക്.... തീവണ്ടി
ഏഴേകാലിനു വരേണ്ട വണ്ടി
എന്തേ നേരം വൈകി
ഇന്നെന്തേ നേരം വൈകി
നാട് ചുറ്റി വലഞ്ഞും നാട്ടുകാരെ ചുമന്നും
നട്ടെല്ല് തളർന്നൊട്ടു കിടന്നു പോയി
ആനക്കുട്ടി ആറ് -അൾസേഷൻ പതിനാറ്
മന്ത്രിമാരാകെ ഏഴ് -സിനിമാക്കാർ നൂറ്റേഴ്
പാസഞ്ചർ തൊണ്ണൂറ് -പാസ്സുകാർ മുന്നൂറ്
ഓസ്സുകാരോ വിത്തൗട്ട് ടിക്കറ്റ് നാനൂറ്
മദ്രാസ് മദ്രാസ് ഇത് മദ്രാസ്