പൂക്കാലം ഇത് പൂക്കാലം

 

പൂക്കാലം ഇതു പൂക്കാലം
പൂക്കാലം ഇതു പൂക്കാലം
ഭൂമിയെ മദനന്റെ കേളീഗൃഹമാക്കും
പൂക്കാലം ഇതു പൂക്കാലം(2)
മയിൽ‌പ്പീലി വിരിയ്ക്കുന്ന മനസ്സിലെ മോഹങ്ങൾ
മണിച്ചിലമ്പണിയുന്ന പൂക്കാലം ഇതു പൂക്കാലം (2)
പൂക്കാലം ഇതു പൂക്കാലം....

കാമുകമിഥുനങ്ങൾക്കാവേശം പകരുവാൻ
നഗ്നേന്ദുമദം പെയ്തു വർഷകാലം
നഗ്നേന്ദുമദം പെയ്തു വർഷകാലം
കുളിരിന്റെ സ്വർഗ്ഗീയസരസ്സിൽ
മദഭര സ്വർണ്ണമരാളമായ് നീ ഒഴുകി....
സ്വർണ്ണമരാളമായ് നീ ഒഴുകി
പുളകങ്ങൾ കതിരിടും പൂവലങ്കങ്ങളൊരു
പുതിയ വികാരത്തിലുണർന്നു
ഒരു പുരുഷാനുഭൂതിയ്ക്കായ് തുടിച്ചു
(പൂക്കാലം ഇതു പൂക്കാലം ....)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkaalan Ithu Pookkaalam

Additional Info

അനുബന്ധവർത്തമാനം