എൻ ജന്മസാഫല്യ ചൈതന്യമേ
ആരാരിരാരീരരാരീരരോ ആരാരിരാരീരരോ
എൻ ജന്മസാഫല്യ ചൈതന്യമേ
എൻ ജീവനാം സ്നേഹസർവസ്വമേ
എൻ ജന്മസാഫല്യ ചൈതന്യമേ
എൻ ജീവനാം സ്നേഹസർവസ്വമേ
പഞ്ചാമൃതമുണ്ടുറങ്ങാൻ നിനക്കൊരു
ചന്ദനമഞ്ചമൊരുക്കാം ഞാൻ
എൻ ജന്മസാഫല്യ ചൈതന്യമേ
എൻ ജീവനാം സ്നേഹസർവസ്വമേ
പെൺകൾക്ക് മാതൃത്വം മുഖ്യമല്ലേ
അതിലല്ലേ സ്ത്രീജന്മം പൂർണ്ണമാകൂ
പെൺകൾക്ക് മാതൃത്വം മുഖ്യമല്ലേ
അതിലല്ലേ സ്ത്രീജന്മം പൂർണ്ണമാകൂ
അരമന പൊന്നിൽ കുളിച്ചു നിൽക്കേ
അഭിലാഷമാർക്കു വരും കാക്കപ്പൊന്നിൽ
അരമന പൊന്നിൽ കുളിച്ചു നിൽക്കേ
അഭിലാഷമാർക്കു വരും കാക്കപ്പൊന്നിൽ
എൻ ജന്മസാഫല്യ ചൈതന്യമേ
എൻ ജീവനാം സ്നേഹസർവസ്വമേ
അമ്മയ്ക്കു തൻ കുഞ്ഞ് പൊൻ കുഞ്ഞല്ലേ
അതിനല്ലേ വാത്സല്യപ്പാലമൃത്
അമ്മയ്ക്കു തൻ കുഞ്ഞ് പൊൻ കുഞ്ഞല്ലേ
അതിനല്ലേ വാത്സല്യപ്പാലമൃത്
സ്വന്തം മാത്രമല്ലേ സ്വന്തമാകൂ മറ്റ്
ബന്ധങ്ങളൊക്കെയും മിഥ്യയല്ലേ
സ്വന്തം മാത്രമല്ലേ സ്വന്തമാകൂ മറ്റ്
ബന്ധങ്ങളൊക്കെയും മിഥ്യയല്ലേ
എൻ ജന്മസാഫല്യ ചൈതന്യമേ
എൻ ജീവനാം സ്നേഹസർവസ്വമേ
പഞ്ചാമൃതമുണ്ടുറങ്ങാൻ നിനക്കൊരു
ചന്ദനമഞ്ചമൊരുക്കാം ഞാൻ
ചന്ദനമഞ്ചമൊരുക്കാം
എൻ ജന്മസാഫല്യ ചൈതന്യമേ