അരയരയോ കിങ്ങിണി അരയോ

അരയരയോ കിങ്ങിണി അരയോ
ആളായിരം പാടം നിറയോ
തേവി തിരുത്തേവി വായോ
തേൻചോരും കളമൊഴി ചൊരിയോ

ഒരു പിടി ഞാറെടുത്തേ
താരികന്താരോ താരികന്താരോ താരികന്താരോ
ദൈവത്തെ കൈയ്യെടുത്തേ
തരിതിനന്തോം തരിതിനന്തോം തരിതിനന്തോം
കണ്ടം നടുക്കു ചെന്നേ
ആദിത്യ കതിരും കണ്ടേ
ഞാറിട്ടു കൈവണങ്ങ്യേ
നട്ടു വലം തിരിഞ്ഞേ
താരികന്താരോ താരികന്താരോ താരികന്താരോ
തരിതിനന്തോം തരിതിനന്തോം തരിതിനന്തോം
അരയരയോ കിങ്ങിണി അരയോ
ആളായിരം പാടം നിറയോ

ഓഹോഹോഹോഹോഹോഹോ
തനനന്നാനാനാനനോ...
പത്തുപറ പാടത്തിന്റെ തലപ്പുലയീ -ചേറിൽ
നൃത്തമാടി ഞാറുപാകും കരിങ്കുഴലീ
നാടും നഗരവും വീടും കഴിഞ്ഞീ
പാടത്തു നിന്നെ ഞാൻ തേടിവന്നു
പാടത്തു നിന്നെ ഞാൻ തേടിവന്നു

മുണ്ടകക്കായലിലെ വയൽവരമ്പിൽ
എന്നെയും കാത്തുനില്ക്കും തമ്പുരാനേ
നമ്മുടെ മനസ്സിൽ നാമിട്ട ഞാറുകൾ
നെല്ലോല പൊന്നോല പ്രായമായി
താരികന്താരോ താരികന്താരോ താരികന്താരോ
തരിതിനന്തോം തരിതിനന്തോം തരിതിനന്തോം
അരയരയോ കിങ്ങിണി അരയോ
ആളായിരം പാടം നിറയോ
ഓഹോഹോഹോഹോഹോ...

കാറ്റത്ത് കുമ്മിയാടും വയൽ നടുവിൽ
കതിർക്കുല പോലെ നിൽക്കും പെൺകൊടിയേ
കുഞ്ഞിലേ വിത്തിട്ടു കരളിൽ വിളയിക്കും
സ്വപ്നങ്ങൾ നാമിന്നു കൊയ്യും - ആ
തുമ്പപ്പൂ ചോറുണ്ടു മയങ്ങും
താരികന്താരോ താരികന്താരോ താരികന്താരോ
തരിതിനന്തോം തരിതിനന്തോം തരിതിനന്തോം
അരയരയോ കിങ്ങിണി അരയോ
ആളായിരം പാടം നിറയോ
തേവി തിരുത്തേവി വായോ
തേൻചോരും കളമൊഴി ചൊരിയോ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Arayarayo kingini arayo

Additional Info

Year: 
1978

അനുബന്ധവർത്തമാനം