ശാരികേ മേഘമായ് ഞാൻ
ശാരികേ....ആ...ആ... മേഘമായ് ഞാൻ അരികിൽ വന്നു ശാരികേ മേഘമായ് ഞാൻ വെണ്മരാളമായ് നിന്റെ കാതിലൊരു പ്രേമദൂതിൻ കാവ്യലയ ഗീതം പാടാൻ ശാരികേ മേഘമായ് ഞാൻ വെണ്മരാളമായ് നിന്റെ അരികിൽ വന്നു വർഷബിന്ദുക്കളിൽ ഹർഷമണിയുന്ന നാം ചൈത്രരഥമേറിടും യക്ഷമിഥുനങ്ങളായ് പുതുമലരിൽ മധു നിറയെ മധുരചുംബനം നുകരുവാൻ സഖി വാ വാ ശാരികേ മേഘമായ് ഞാൻ വെണ്മരാളമായ് നിന്റെ അരികിൽ വന്നു ഹംസഗീതങ്ങളിൽ ഭൈമിയാകുന്നുവോ നിന്റെ സ്വപ്നങ്ങളിൽ മണ്ഡപം തീർത്തുവോ ഒരു നളനായ് ഞാൻ കൊതിയറിയേ ഒരു നളനായ് കൊതിയറിയേ വരണമാല്യമിന്നണിയുവാൻ സഖി വാ വാ ശാരികേ മേഘമായ് ഞാൻ വെണ്മരാളമായ് നിന്റെ കാതിലൊരു പ്രേമദൂതിൻ കാവ്യലയ ഗീതം പാടാൻ ശാരികേ അരികിൽ വന്നൂ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Sharike meghamaay njan
Additional Info
Year:
1985
ഗാനശാഖ: