കോളേജ് ബ്യൂട്ടിക്ക്
കോളേജ് ബ്യൂട്ടിക്കൊരാശ
കോട്ടയംകാരിയ്ക്കൊരാശ
ആശയോ വല്ലാത്തൊരാശ
വേണം അവൾക്കൊരു മീശ
കോളേജ് ബ്യൂട്ടിക്കൊരാശ - ആശ ആശ
കോട്ടയംകാരിയ്ക്കൊരാശ - ആശ ആശ
ആശയോ വല്ലാത്തൊരാശ - ആശ ആശ
വേണം അവൾക്കൊരു മീശ - മീശ മീശ
കോളേജ് ബ്യൂട്ടി കോട്ടയംകാരി
പഞ്ചാരക്കുട്ടി ചന്ദനക്കട്ടി
ജഗതിയിൽ തപസ്സിരുന്നു
തകഴിയിൽ തപസ്സിരുന്നു
ഒല്ലൂരും മുല്ലൂരും ഓയൂരും തായൂരും
കണ്ടശ്ശൻകടവിലും ലലലല
കുണ്ടമൺകടവിലും ലലലല
കുണ്ടായിത്തോട്ടിലും കുണ്ടുപറമ്പിലും
മങ്കേമണികൾ പോയി തപസ്സിരുന്നു
മീശ ലഭിച്ചില്ല പക്ഷേ ആശ വളർന്നു
ആ ആശ വളർന്നു (കോളേജ് ബ്യൂട്ടി)
കോളേജ് ബ്യൂട്ടിക്കൊരാശ - ഹാ ഹ ഹ
കോട്ടയംകാരിയ്ക്കൊരാശ - ഹാ ഹ ഹ
ആശയോ വല്ലാത്തൊരാശ - ഹാ ഹ ഹ
വേണം അവൾക്കൊരു മീശ - ഹാ ഹ ഹ
കൊച്ചിയിൽ തപസ്സിരുന്നു
വേളിയിൽ തപസ്സിരുന്നു
കാട്ടൂരും കോട്ടൂരും ബേപ്പൂരും കൂനൂരും
പൂവച്ചൻമുക്കിലും ലലലല
കുളത്തുപ്പുഴയിലും ലലലല
ചെമ്പഴന്തിക്കാവിലും ലലലല
ഇടപ്പള്ളിടോളിലും ലലലല
കൊഞ്ചും മൊഴിയാൽ പോയി തപസ്സിരുന്നൂ
കേസു കൊടുത്തിട്ടും പെണ്ണിനു മീശ ലഭിച്ചില്ല
ആ ആശ കൂടിപ്പോയ് (കോളേജ് ബ്യൂട്ടി)
കോളേജ് ബ്യൂട്ടി കോട്ടയംകാരി
പഞ്ചാരക്കുട്ടി ചന്ദനക്കട്ടി