വിരിഞ്ഞിട്ടും വിരിയാത്ത മലരാണ്

വിരിഞ്ഞിട്ടും വിരിയാത്ത മലരാണ്
വില ചൊല്ലാനാവാത്ത നിധിയാണ്
പതിനാലാം രാവിന്റെ നിറവാണ്
ഇവൾ മുഹറനിലാവിൻ തട്ടമണിഞ്ഞൊരു കനവാണ്
ഇവളുടെ അഴകിനു (2)
ഇവളുടെ നിറവിനും (2)
ഇവളിൽ മുന്തിയ ഒരാളുണ്ട്
ഇവളുടെ അഴകിനും
ഇവളുടെ അധപിനും
ഇണങ്ങിയ പെരുമകൻ അവനെന്ത്
അവനെന്ത് അവനെന്ത്
ബദറുൽ മുനീറിന്റെ ചേലാണവനു
ബഹറിലെ ഖമറിന്റെ ഹാലണവനു
ആൺ കുയിലിന്റെ ഖൽബാണവനു
ആതിരപ്പൂവിന്റെ മണമാണവനു
ഒരു പറ നിറയെ പൊന്നും വേണം
ഒരു കരയോളം മണ്ണും വേണം
എങ്കിൽ നിങ്ങടെ പെണ്ണിനെ കെട്ടാൻ
ഞങ്ങടെ ചെറുക്കൻ ഒരുങ്ങി വരും

ഹുസുനൂൽ ജമാലിന്റെ മൊഞ്ചാണിവൾക്ക്
താമര മൊട്ടൊക്കും നെഞ്ചാണിവൾക്ക്
ഹൈറിൻ ഉറവായ കരളാണിവൾക്ക്
ഷറഫിൻ ഒളിയായ ചിരിയാണിവൾക്ക് (ഹുസ്നൂൽ..)
ഒരു തരി പോലും പൊന്നില്ലിവിടെ
ഒരു തരി പോലും മണ്ണില്ലിവിടെ
പൊന്നും മണ്ണും ഇല്ലേൽ പോലും
തങ്കം പോലൊരു പെണ്ണുണ്ടേ
(വിരിഞ്ഞിട്ടും..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Virinjittum viriyatha

Additional Info

അനുബന്ധവർത്തമാനം