സ്വർഗ്ഗതപസ്സിളകും നിമിഷം

ആ...ആ...മ്.... സ്വർഗ്ഗതപസ്സിളകും നിമിഷം ഇത് സ്വർഗ്ഗങ്ങൾ തിരയുന്ന നിമിഷം ഋതുമതിപ്പൂവുകൾ കുളിർമഞ്ഞിലാറാടി ഈറൻ മാറുന്ന നിമിഷം സ്വർഗ്ഗതപസ്സിളകും നിമിഷം ഇത് സ്വർഗ്ഗങ്ങൾ തിരയുന്ന നിമിഷം കാട്ടുപൂഞ്ചോലയാം അരഞ്ഞാണം കിലുങ്ങി കാണാക്കുയിലുകൾതൻ ശീൽക്കാരമിണങ്ങി പ്രകൃതി പുരുഷലയമായ് ഗാഗഗാഗ രിരിഗ പ്രാണഹർഷ മുഖമായ് രിരിരി സസരി പരിപൂർണ്ണ തത്വസുഖമായ് പ്രണവമായുണരുന്ന നിമിഷം ഉണരൂ... ബ്രഹ്മതപസ്സിൽ നിന്നുണരൂ ഈ ഉദയത്തിൻ സിന്ദൂരരാഗങ്ങൾ അണിയൂ സ്വർഗ്ഗതപസ്സിളകും നിമിഷം ഇത് സ്വർഗ്ഗങ്ങൾ തിരയുന്ന നിമിഷം യക്ഷവീണതൻ ഗന്ധർവ്വശ്രുതികൾ എൻ സിരാതന്ത്രികളിൽ മുറുകുന്നു സ്വപ്നസീമകളെയും സ്വർഗ്ഗഭൂമികളെയും അദ്വൈത സത്യമാക്കാൻ സ്വർണ്ണബീജാക്ഷരമെനിക്കു തരൂ പുണരൂ... വിശ്വപ്രകൃതിയെ പുണരൂ ഈ പ്രണയത്തെ രുദ്രാക്ഷച്ചരടിൽ തളയ്ക്കൂ ആ...ആ...ആ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Swarga thapassilakum

Additional Info

Year: 
1985

അനുബന്ധവർത്തമാനം