ചീകിത്തിരുകിയ പീലിത്തലമുടി

ചീകിത്തിരുകിയ പീലിത്തലമുടി
ആകെയഴിഞ്ചിതെടി കുറത്തി
ആകെയഴിഞ്ചിതെടി
കാത്തുനിന്നീടുന്ന തോഴിമാര്‍ കണ്ടെത്തി
കാരണം കേക്കുമ്പോഴെന്തു ചൊല്ലും
കാരണം കേക്കുമ്പോഴെന്തു ചൊല്ലും
എന്തുചൊല്ലും

മൂവാണ്ടന്‍ മാഞ്ചോട്ടില്‍..
മൂവാണ്ടന്‍ മാഞ്ചോട്ടില്‍ മുല്ലപ്പൂനുള്ളിയപ്പോള്‍
മാങ്കൊമ്പ് കൊണ്ടതാണെന്നു ചൊല്ലും
മാങ്കൊമ്പ് കൊണ്ടതാണെന്നു ചൊല്ലും

മൂക്കിക്കിടന്നൊരു മൂക്കൂത്തിക്കല്ലിന്റെ
മൂക്കാണിയെങ്ങുപോയെന്നു കേക്കും
മൂക്കാണിയെങ്ങുപോയെന്നു കേക്കും

വെള്ളാമ്പല്‍ ചോലയില്‍...
വെള്ളാമ്പല്‍ ചോലയില്‍ മുങ്ങാംകുഴിയിട്ടപ്പോള്‍
വെള്ളത്തില്‍ വീണുപോയെന്നു ചൊല്ലും
വെള്ളത്തില്‍ വീണുപോയെന്നു ചൊല്ലും

തൊണ്ടിപ്പഴച്ചുണ്ടില്‍ എങ്ങിനെവന്നെടി
ചെഞ്ചോരപ്പാടെന്നു തോഴി കേക്കും
ചെഞ്ചോരപ്പാടെന്നു തോഴി കേക്കും

തേന്‍‌കൂടുതേടി ഞാന്‍ തെന്മലയില്‍ പോയപ്പോള്‍
മാഹാളി കുത്തിയതാണെന്നു ചൊല്ലും
ആ മാഹാളികുത്തിയതാണെന്നു ചൊല്ലും

മാറത്തെപ്പോര്‍മുലക്കച്ചച്ചരടെല്ലാം
ആരാണ് പൊട്ടിച്ചതെന്നു കേക്കും
ആരാണ് പൊട്ടിച്ചതെന്നു കേക്കും

മാറത്തെപ്പോര്‍മുലക്കച്ചച്ചരടെന്റെ
മാരന്‍ പൊട്ടിച്ചതാണെന്നു ചൊല്ലും
എന്റെ മാരന്‍ പൊട്ടിച്ചതാണെന്നു ചൊല്ലും
എന്തും വന്നോട്ടെ ഏതും വന്നോട്ടെ
എല്ലാരുമെല്ലാരും കണ്ടോട്ടെ
എന്തും വന്നോട്ടെ ഏതും വന്നോട്ടെ
എല്ലാരുമെല്ലാരും കണ്ടോട്ടെ
എല്ലാരുമെല്ലാരും കണ്ടോട്ടെ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Cheeki thirukiya peeli thirumudi

Additional Info

Year: 
1985

അനുബന്ധവർത്തമാനം