കൗമാരം കൈവിട്ട പെണ്ണേ

കൗമാരം കൈവിട്ട പെണ്ണേ താരുണ്യം കൈ തന്ന പെണ്ണേ
ഒരു തുള്ളി തേനുള്ളിൽ സൂക്ഷിക്കും  പെണ്ണേ
മാനല്ലേ മയിലല്ലേ  താരമ്പൻ കാണാത്ത പൂവല്ലേ
ഓ..ഓ..ഓ..
(കൗമാരം..)

തൊട്ടാൽ വാടും പ്രേമവല്ലരി
കണ്ടാലോടും, കാട്ടു മൈന നീ
കൊല്ലുന്ന നോട്ടമല്ലേ തല്ലുന്ന ഭാവമല്ലേ
ആളുന്ന ലാവണ്യമേ
വിങ്ങുന്നൂ ഈറനിൽ നിൻ മെയ്യിൻ ആഭകൾ
കോപത്തിൻ സിന്ദൂരം ഏകുന്നോ
ഓ..ഓ..ഓ..
(കൗമാരം..)

മുൻപേ പോകും മൂക സുന്ദരീ ഇന്നീ ഏതോ കാവ്യ മഞ്ജരീ
നിന്നാൽ നീ ശില്പ ഭംഗീ  പോയാൽ നീ നൃത്തഭംഗി
മോഹത്തിൽ മുക്കുന്നു നീ
എയ്യുന്നു മുള്ളുകൾ നിൻ നീലക്കണ്ണുകൾ
കോപത്തിൻ തൂണീരമാകുന്നോ
ഓ..ഓ..ഓ..
(കൗമാരം..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaumaram kaivitta penne

Additional Info

അനുബന്ധവർത്തമാനം