ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
തുടിയ്ക്കുന്ന പ്രായത്തിൻ ഒരുല്ലാസമേള
തുടിയ്ക്കുന്ന പ്രായത്തിൻ ഒരുല്ലാസമേള
ഒരു ഉന്മാദഗന്ധത്തിൽ വീണലിഞ്ഞു നാം
വീഞ്ഞുശാലകൾ മണ്ണിലാക്കി നാം
ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
ഓ...ഗിത്താറിൻ നാദങ്ങൾ നമ്മൾ
ഈ രാവിൻ തീരാത്ത ദാഹങ്ങൾ
പോയിച്ചേരുമ്പോൾ
ദുഃഖനീലിമേ...
ഇന്നു ദൂരെ നീ...
സ്വപ്ന ശാരികേ...
വന്നു പാടു നീ...
ഓ...ചിന്തതൻ അഗ്നികൾ ചേർത്തു നാം
താളമായ് മേളമായ് മാറി നാം
സംഗീത തീരങ്ങളിൽ
ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
ഹോ...ഉന്മേഷ പൂക്കൾ നമ്മൾ
സ്വർഗ്ഗങ്ങൾ തേടുന്ന ഹർഷങ്ങൾ പോലെ വിങ്ങുമ്പോൾ
ജന്മശാപമേ..
ഇന്നു ദൂരെ നീ...
നീലയാമിനീ...
മഞ്ഞൊരുക്കു നീ...
ഓ...പൊയ്മുഖപ്പാടുകൾ മാറ്റി നാം
പാതിരാപ്പൂക്കളായ് മാറി നാം
സങ്കല്പമാളങ്ങളിൽ
ലോലതന്ത്രികൾ പ്രേമഗീതികൾ പാടുന്നു
തുടിയ്ക്കുന്ന പ്രായത്തിൻ ഒരുല്ലാസമേള
ഒരു ഉന്മാദഗന്ധത്തിൽ വീണലിഞ്ഞു നാം
വീഞ്ഞുശാലകൾ മണ്ണിലാക്കി നാം
വീഞ്ഞുശാലകൾ മണ്ണിലാക്കി നാം