മൗനങ്ങളിൽ ഒരു നാണം കണ്ടൂ

മൗനങ്ങളിൽ ഒരു നാണം കണ്ടൂ
അരികിലും കരളിലും കാണ്മൂ ഞാൻ നിൻരൂപം
മൗനങ്ങളിൽ ഒരു നാദം കേട്ടു
അരികിലും കരളിലും കാണ്മൂ ഞാൻ നിൻരൂപം
മൗനങ്ങളിൽ ഒരു നാണം കണ്ടൂ

വനങ്ങളേ  മലരേകൂ തോഴിക്ക് ഹാരങ്ങൾ തീർക്കാൻ
ഒരേ മോഹം ഒരേ ദാഹം കണ്ണും കണ്ണും പൂവിടും നേരം
വനങ്ങളേ  മലരേകൂ ദേവനു താലത്തിൽ നൽകാൻ
മണംപെയ്യും ഈ കാവിൽ  കൈകൾ മാല്യമാകും നേരം
ഈ ഇലകളിൽ ജലകണങ്ങൾ നിറയും
നിൻ ചൊടികളിൽ മധുകണങ്ങൾ പൊടിയും
തടാകങ്ങളിൽ വിഷാരങ്ങളിൽ
നിന്റെ ബിംബം അഴകുകൾ പകരവേ
നിന്നിൽ .......നിന്നിൽ
എന്നെ .....എന്നെ
കണ്ടൂ ......കണ്ടൂ
മൗനങ്ങളിൽ ഒരു നാണം കണ്ടൂ

മരങ്ങളേ മറവേകൂ എന്നോമലിൽ നാണം മായ്ക്കാൻ
ഒരേ ജീവൻ ഒരേ ദേഹം തമ്മിൽ തമ്മിൽ ചേരും നേരം
മരങ്ങളേ മറവേകൂ എൻ ദേവനെൻ പ്രാണൻ നൽകാൻ
മദം കൊള്ളും പൊന്മേടും മേഘം വന്നു മൂടും നേരം
ഈ തൊടികളിൽ ഒരു നിറം വന്നണയും
നീ ഇളകിയാൽ പല നിറങ്ങൾ പടരും
ഇളം കാറ്റിലും നിഴൽക്കൂട്ടിലും
നിന്നെ കാണാൻ ഒരു സുഖം പ്രിയതരം
എന്നിൽ ....എന്നിൽ
നീ .....നീ
നില്പൂ ....നില്പൂ...
(മൗനങ്ങളിൽ...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mounangalil oru naanam kandu

Additional Info

അനുബന്ധവർത്തമാനം